ഓ​ഖി​യു​ടെ ഓ​ർ​മ​യിൽ പ്രാർഥനയോടെ മത്സ്യത്തൊഴിലാളികൾ
Wednesday, November 30, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​ഴി​ഞ്ഞ​ത്ത് ന​ട​ത്തു​ന്ന അ​തി​ജീ​വ​ന സ​മ​ര​ത്തി​ൽ ഇ​ന്ന​ലെ അ​ല​യ​ടി​ച്ച​ത് ഓ​ഖി​യു​ടെ ഓ​ർ​മ​ക​ൾ. വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്ന പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മെ​ഴു​കു​തി​രി തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പാ​താം​ഗ​ങ്ങ​ൾ അ​വ​ര​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ചാ​ണ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ അ​ഞ്ചാം വ​ർ​ഷ​മാ​ണ് ഇ​ന്ന​ലെ പി​ന്നി​ട്ട​ത്. 288 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നെ​ടു​ത്ത ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ ഓ​ർ​മ അ​തി​രൂ​പ​ത​യി​ലെ അ​ഞ്ച് ക​ട​ലോ​ര​ങ്ങ​ളി​ലാ​യി ന​ട​ന്നു. ഓ​ഖി​യി​ൽ മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​നോ​ടൊ​പ്പം വി​ഴി​ഞ്ഞം അ​തി​ജീ​വ​ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദി​ക​ർ​ക്കും വി​ഴി​ഞ്ഞം ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ​ക്കും പോ​ലീ​സി​ൽ നി​ന്നും നേ​രി​ടേ​ണ്ടി​വ​ന്ന മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും മെ​ഴു​കു​തി​രി​ക​ൾ തെ​ളി​ച്ച് തീ​ര​ദേ​ശ ജ​ന​ത ഒ​ത്തു​ചേ​ർ​ന്നു.
അ​തി​രൂ​പ​താ മ​ത്സ്യ​തൊ​ഴി​ലാ​ളി ശു​ശ്രൂ​ഷ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​എ. ഷാ​ജി​ൻ ജോ​സ് നേ​തൃ​ത്വം ന​ൽ​കി. പ​രു​ത്തി​യൂ​ർ ഓ​ഖി പാ​ർ​ക്കി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ​ത്തി​ൽ കൊ​ല്ലം​കോ​ട്, പ​രു​ത്തി​യൂ​ർ ഇ​ട​വ​ക​ക​ളി​ലെ ജ​ന​ങ്ങ​ളും, പു​ല്ലു​വി​ള ക​ട​പ്പു​റ​ത്തെ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പൂ​വാ​ർ മു​ത​ൽ അ​ടി​മ​ല​ത്ത​റ വ​രെ​യു​ള്ള ഇ​ട​വ​ക​ക​ളി​ലെ ജ​ന​ങ്ങ​ളും, വി​ഴി​ഞ്ഞം വ​ലി​യ ക​ട​പ്പു​റ​ത്ത് കോ​വ​ളം ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളും, പൂ​ന്തു​റ ക​ട​പ്പു​റ​ത്ത് പൂ​ന്തു​റ, ചെ​റി​യ​തു​റ ഇ​ട​വ​ക​ക​ളി​ലെ​യും പാ​ള​യം ഫൊ​റോ​ന​യി​ലെ​യും ജ​ന​ങ്ങ​ളും, തു​ന്പ ക​ട​പ്പു​റ​ത്ത് പു​തു​ക്കു​റി​ച്ചി ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളും അ​ഞ്ചു​തെ​ങ്ങി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ അ​ഞ്ചു​തെ​ങ്ങ്, ക​ഴ​ക്കൂ​ട്ടം ഫൊ​റോ​ന​ക​ളും പ​ങ്കെ​ടു​ത്തു.