വി​ദ്യാ​രം​ഭം: നേ​മ​ത്തെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ൻ തി​ര​ക്ക്
Thursday, October 6, 2022 12:15 AM IST
നേ​മം : വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഇ​ന്ന​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. നേ​മം മേ​ഖ​ല​യി​ൽ ക​ര​മ​ന, പാ​പ്പ​നം​കോ​ട് വെ​ള്ളാ​യ​ണി, ക​ല്ലി​യൂ​ർ, പെ​രി​ങ്ങ​മ്മ​ല, ക​രു​മം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലും വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. വി​ദ്യാ​രം​ഭ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ല്ലാം വ​ൻ തി​ര​ക്കാ​യി​രു​ന്നു.
ആ​ദ്യാ​ക്ഷ​രം കു​റി​ച്ച കു​രു​ന്നു​ക​ൾ ഗു​രു​ക്ക​ന്മാ​ർ​ക്ക് ദ​ക്ഷി​ണ ന​ൽ​കി പ്ര​സാ​ദ​വും വാ​ങ്ങി​യാ​ണ് മ​ട​ങ്ങി​യ​ത്. പാ​പ്പ​നം​കോ​ട് പ​ട്ടാ​ര​ത്ത് ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം, തൃ​ക്ക​ണ്ണാ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, ഇ​ട​ഗ്രാ​മം അ​ര​ക​ത്ത് ദേ​വി ക്ഷേ​ത്രം, പു​ജ​പ്പു​ര സ​ര​സ്വ​തി ക്ഷേ​ത്രം, മൊ​ട്ട​മു​ട് മേ​ലാം​കോ​ട് ദേ​വീ​ക്ഷേ​ത്രം, പ്രാ​വ​ച്ച​മ്പ​ലം മ​ണ​ലു​വി​ള ഭ​ഗ​വ​തി ക്ഷേ​ത്രം, പാ​പ്പ​നം​കോ​ട് അ​ന​ന്ത​പു​രി മോ​ഡ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ത്തി.