എ​ട്ട് ചാ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, October 1, 2022 11:27 PM IST
പേ​രൂ​ർ​ക്ക​ട: എ​ട്ടു ചാ​ക്ക് ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ജോ​ൺ (42), സ്റ്റീ​ഫ​ൻ (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്എ​സ്ഐ ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ശം​ഭു, പാ​ൻ​പ​രാ​ഗ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ വി​വി​ധ ചാ​ക്കു​ക​ളി​ലാ​യി കെ​ട്ടി വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു . വി​പ​ണി​യി​ൽ ഇ​വ​യ്ക്ക് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.