രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കി​ൽ സ​ഞ്ചാ​രം; ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Friday, September 30, 2022 12:21 AM IST
പേ​രൂ​ർ​ക്ക​ട: പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി പ​ര​ത്തി​ക്കൊ​ണ്ട് സ​ഞ്ച​രി​ച്ച ബൈ​ക്ക് വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്ഐ ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടു​കൂ​ടി കാ​ച്ചാ​ണി ജം​ഗ്ഷ​നു സ​മീ​പ​ത്തു​നി​ന്നാ​ണ് രൂ​പ​മാ​റ്റം വ​രു​ത്തി സൈ​ല​ൻ​സ​ർ ഇ​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
അ​മി​ത​മാ​യി ശ​ബ്ദം ഉ​ണ്ടാ​ക്കി​ക്കൊ​ണ്ട് അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​ര​വ​ധി വ​ഴി​യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്കി​ന് ന​മ്പ​ർ പ്ലേ​റ്റി​ല്ലെ​ന്നും വ്യ​ക്ത​മാ​യി. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.