കാർ കത്തിനശിച്ചു
1226152
Friday, September 30, 2022 12:20 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഡയറ്റ് സ്കൂളിന് മുന്നിൽ കാറിനു തീപിടിച്ചു. നിർത്തിയിട്ടിരിയുന്ന കാറിനാണ് തീപിടിച്ചത്. തച്ചൂർകുന്ന് ശ്രീവിനായകത്തിൽ അരുണും കുടുംബവും സഞ്ചരിച്ച കാർ ആണ് കത്തിയത്. അരുൺ ബിടിഎസ് റോഡിൽ വണ്ടി ഒതുക്കിയിട്ട് കടയിൽ സാധനം വാങ്ങാൻ പോയ സമയത്തായിരുന്നു സംഭവം. ആദ്യം കാറിൽ നിന്നും ദുർഗന്ധവും ചെറുതായിട്ട് പുകയും വരുന്നതു ശ്രദ്ധയിൽ പെട്ട് കാറിലാണ്ടായിരുന്ന കുഞ്ഞടക്കം മൂന്നുപേർ ഇറങ്ങി ഓടുകയായിരുന്നു. അപ്പോഴേയ്ക്കും കാറിൽ തീ കത്തിപ്പടർന്നു. നാട്ടുകാർ ഓടികൊടുകയും ഉടൻ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും ഫയർ ഫോഴ്സെത്തി സമയ ബന്ധിതമായി തീ കെടുത്തുകയും ചെയ്തു. ആർക്കും പരിക്ക് ഇല്ല.
മത്തനാട് ശ്രീകണ്ഠശാസ്താ
ക്ഷേത്രത്തിൽ മോഷണം
വെഞ്ഞാറമൂട് : പിരപ്പൻകോട് മത്തനാട് ശ്രീകണ്ഠശാസ്ത ക്ഷേത്രത്തിൽ മോഷണം. ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. വിളക്കുകൾ,പാത്രങ്ങൾ, തുടങ്ങി ഏകദേശം 10000 രൂപയുടെ വസ്തുവകകൾ മോഷണം പോയതായി ദേവസ്വം ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പിന് കീഴിൽ വരുന്ന ക്ഷേത്രമാണിത്. രാവിലെ അടിച്ചുതളിക്കാൻ എത്തിയ ആളാണ് മോഷണം നടന്നതായി ക്ഷേത്രം കമ്മിറ്റിയെയും ദേവസ്വം ബോർഡിനേയും അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.