യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
1224061
Saturday, September 24, 2022 12:13 AM IST
നെടുമങ്ങാട് : അവിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവിനെ നെടുമങ്ങാട് പോലീസ് പിടികൂടി. ഡിവൈഎഫ്ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറിയായ ആനാട് ഇരിഞ്ചയം വേട്ടമ്പള്ളി കുന്നിൽ വീട്ടിൽ വിഷ്ണുവിനെ (33)ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16ന് ഉച്ചക്ക് ആയിരുന്നു സംഭവം. യുവതി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പ്രതി വീട്ടിൽ കടന്ന് യുവതിയെ പീഡിപ്പിച്ചത്. സംഭവം പാർട്ടി നേതൃത്വം ഇടപെട്ട് ഒതുക്കി തീർക്കാൻ ശ്രമം നടന്നെങ്കിലും ഇതിനെതിരേ കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് പോലീസിൽ പരാതി നൽകി കേസെടുക്കുകയായിരുന്നു.
തുടർന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, ഇൻസ്പെക്ടർ സതീഷ്കുമാർ,സബ് ഇൻസ്പെക്ടർമാരായ ശ്രീനാഥ്, സൂര്യ, എഎസ്ഐമാരായ നൂറുൽ ഹസൻ, വിജയൻ, എസ് സിപിഓമാരായ സീമ, ലിജുഷാൻ,ബിജു സിപിഓ സുനിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.