തൃ​ശൂ​രി​ൽ 72.78 ശ​ത​മാ​നം
Saturday, April 27, 2024 1:53 AM IST
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം 72.20. ഇ​ന്ന​ലെ രാ​ത്രി പ ത്തി ന് എ​ടു​ത്ത ക​ണ​ക്കാ​ണി​ത്. പോ ​സ്റ്റ​ല്‍ വോ​ട്ടി​ന്‍റെ ക​ണ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​യ്ത വോ​ട്ടി​ന്‍റെ ക​ണ​ക്കും​കൂ​ടി എ​ത്തു​മ്പോ​ള്‍ പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടും. എ​ന്താ​യാ​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​ത​വ​ണ 77.86 ശ​ത​മാ​ന​മാ​യി​രു​ന്നു. നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വോ​ട്ടിം​ഗ് ശ​ത​മാ​നം ബ്രാ​യ്ക്ക​റ്റി​ല്‍.

ഗു​രു​വാ​യൂ​ര്‍ - 70.36 (74.36), മ​ണ​ലൂ​ര്‍-72.90 (77.96), ഒ​ല്ലൂ​ര്‍- 73.21 (79.76), തൃ​ശൂ​ര്‍-69.67 (74.52), നാ​ട്ടി​ക-72.99(77.45), ഇ​രി​ങ്ങാ​ല​ക്കു​ട-73.89(78.82), പു​തു​ക്കാ​ട്-76.33(81.71) എ​ന്നി​ങ്ങ​നെ​യാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്ക്.

രാ​വി​ലെ മു​ത​ല്‍​ത​ന്നെ ജി​ല്ല​യി​ലെ ബൂ​ത്തു​ക​ളി​ലെ​ല്ലാം വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട ക്യൂ ​കാ​ണാ​മാ​യി​രു​ന്നു. ചൂ​ടേ​റും​മു​ന്പ് വോ​ട്ടു​ചെ​യ്തു മ​ട​ങ്ങാ​നാ​യി നേ​ര​ത്തെ​ത​ന്നെ വോ​ട്ട​ര്‍​മാ​ര്‍ ബൂ​ത്തു​ക​ളി​ലെ​ത്തി. എ​ന്നാ​ല്‍ ഉ​ച്ച​യാ​യ​തോ​ടെ പ​ല ബൂ​ത്തു​ക​ളും കാ​ലി​യാ​യി. പി​ന്നീ​ട് ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് വോ​ട്ട​ര്‍​മാ​ര്‍ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​ത്.

പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി​യ​തോ​ടെ വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടു. ചി​ല​യി​ട​ങ്ങ​ളി​ല്‍ ത​ക​രാ​ര്‍ വേ​ഗം പ​രി​ഹ​രി​ച്ചെ​ങ്കി​ലും ചി​ല​യി​ട​ത്ത് അ​ര​മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം വോ​ട്ടെ​ടു​പ്പ് നി​ല​ച്ചു.