മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും അതു നിയന്ത്രിക്കാനാകില്ലെന്നുമുള്ള ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി മാധ്യമസ്വാതന്ത്ര്യത്തിന്റെ നിയമപരവും സാമൂഹികവുമായ പ്രസക്തിയും പ്രാധാന്യവും അരക്കിട്ടുറപ്പിക്കുന്നതാണ്.
സത്യസന്ധമായി മാധ്യമധർമ്മം നിർവഹിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് അറിയാനും അറിയിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെടുന്ന അപകടകരമായ അവസ്ഥയാണ്.
നിയമത്തോടൊപ്പം മാധ്യമങ്ങളും സമൂഹത്തിന്റെ കാവൽഭടന്മാരാണ്. അതുകൊണ്ടുതന്നെ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യവും ബാധ്യതയുമാണ്. മാധ്യമസ്വാതന്ത്ര്യത്തിന് കരുത്തു പകരുന്നതാണ് ഹൈക്കോടതിയിൽനിന്നുണ്ടായ ഈ സുപ്രധാന വിധി.
മുരളീമോഹൻ മഞ്ചേരി