സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും 2021 ജനുവരി ഒന്നുമുതൽ നൽകേണ്ട രണ്ട് ശതമാനം ഡിഎയുടെയും ഡിആറിന്റെയും 39 മാസത്തെ കുടിശികത്തുകയും 2021 ജൂലൈ ഒന്നുമുതൽ നൽകാനുള്ള മൂന്നു ശതമാനം ഡിഎയുടെയും ഡിആറിന്റെയും 40 മാസത്തെ കുടിശികയും ഉടൻ പ്രഖ്യാപിച്ച് വിതരണം നടത്തണം.
സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പെൻഷൻകാർക്ക് പണമായും ജീവനക്കാർക്ക് പിഎഫിലേക്കു നിക്ഷേപിച്ചും നൽകാൻ സർക്കാർ തയാറാകണം തുച്ഛമായ പെൻഷൻ ആനുകൂല്യംകൊണ്ട് കുടുംബത്തെ പുലർത്തേണ്ട പെൻഷൻകാർക്ക് അടിയന്തരമായി സർക്കാർ പ്രഖ്യാപിച്ച രണ്ടു ഗഡു ഡിആർ അടിയന്തരമായി നൽകണം. ഒപ്പം, ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ നൽകി ഉത്തരവാകണം. ഇക്കാര്യത്തിൽ ധനവകുപ്പ് അടിയന്തരമായി ഇടപെടണം.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി