തെറ്റ് ചെയ്തവർക്കുള്ള ശിക്ഷാ നടപടികൾ എളുപ്പമാക്കുന്നതിനാലാണ് അത്തരം തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നത്.
സ്ത്രീസുരക്ഷയ്ക്ക് കോട്ടം സംഭവിക്കുന്ന ലൈംഗികാതിക്രമങ്ങൾക്കുള്ള ശിക്ഷാ നടപടികൾ സർക്കാർ കർക്കശമാക്കേണ്ടതുണ്ട്. കാമദാഹികളുടെ കണ്ണുകൾക്ക് വിലക്കിടണമെങ്കിൽ നല്ലൊരു പൂട്ട് തന്നെ അത്യാവശ്യമാണ്. അത് സംസ്ഥാനത്ത് സമാധാനം സൃഷ്ടിക്കുകയും ചെയ്യും.
കഴിഞ്ഞദിവസം പട്ടാപ്പകൽ ഇരുപതുകാരിയെ വീടിനു സമീപത്ത് കേബിൾ പണിക്കു വന്ന രണ്ടു പേർ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവം വളരെ ഗൗരവമായിത്തന്നെ കാണണം. ഇത്തരം അതിക്രമങ്ങള്‍ വീണ്ടും ആവർത്തിക്കാതിരിക്കാൻ പാകത്തിലുള്ള നിയമനടപടികൾ സർക്കാർ കര്‍ക്കശമാക്കണം.
മാനവിക സുരക്ഷയ്ക്കും മാനുഷിക മൂല്യങ്ങൾക്കും ഉപകാരവും ആശ്വാസവും നൽകുന്ന അന്തരീക്ഷമാണ് സമൂഹമെന്നും അധികൃതരിൽ നിന്നും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. നിയമം ന്യായത്തിനുവേണ്ടിയാകരുത്, നീതിക്കുവേണ്ടിയാകണം എന്ന കാര്യം അടിവരയിടുന്നു. സ്ത്രീസുരക്ഷയ്ക്ക് സർക്കാർ വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കണം.
ലുതുഫി ടി.വി. കൂളിമാട്