അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുവിശേഷങ്ങൾ മാസങ്ങൾക്കു മുന്‍പേ ദീപികയിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയിരുന്നല്ലോ. അമേരിക്കയിൽ താമസിച്ചുകൊണ്ട്, വസ്തുതകളെ സൂക്ഷ്മമായി വിലയിരുത്തി, ക്രമമായി അവതരിപ്പിച്ച പി.ടി. ചാക്കോ അഭിനന്ദനം അർഹിക്കുന്നു.
രണ്ടു മുഖ്യസ്ഥാനാർഥികളെയും അവരുടെ വാദമുഖങ്ങളെയും നിഷ്പക്ഷമായും കാര്യമാത്ര പ്രസക്തമായും അദ്ദേഹം അവതരിപ്പിച്ചു. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ള ഒരു തെരഞ്ഞെടുപ്പിൽ പക്ഷം പിടിക്കാതെ റിപ്പോർട്ടുകൾ നൽകാന് അദ്ദേഹത്തിനു കഴിഞ്ഞു. ദീപികയ്ക്കും ലേഖകനും അഭിനന്ദനങ്ങൾ.
റോയി കെ. മണ്ണിൽ പത്തനംതിട്ട