മധ്യേഷ്യയിൽ നടക്കുന്ന യുദ്ധം എന്ത് വില കൊടുത്തും അവസാനിപ്പിക്കണം. ഇസ്രയേൽ, പലസ്തീൻ, ലെബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നതർക്ക് യുദ്ധം മൂലം കഷ്ടത അനുഭവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരെക്കുറിച്ച് ചിന്തിക്കാൻ അവസരമില്ലെന്ന് തെളിയിച്ചുകഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായെന്ന് യുഎൻ പറയുന്നുണ്ട്.
എല്ലാ രാഷ്്ട്രങ്ങളിലെയും ജനങ്ങൾ ആക്രമണങ്ങൾക്കും അതിന്റെ പേര് പറഞ്ഞുള്ള തിരിച്ചടികൾക്കുമെതിരേ ശബ്ദമുയർത്തണം.
യുദ്ധോപകരണങ്ങൾ നിർമിക്കുകയും അതിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന വ്യവസായം മാത്രമാണ് സന്പന്നമാവുന്നത്. അവരുടെ ആഗ്രഹമാണ് യുദ്ധം നീണ്ടുപോവുക എന്നത്. യുദ്ധവെറികൾക്കെതിരേ ജനങ്ങൾ തെരുവിലിറങ്ങി വന്ന് മുദ്രാവാക്യം വിളിക്കണം. പലസ്തീൻ ജനതയ്ക്കും ഇസ്രയേലിലെ ജനങ്ങൾക്കും സുരക്ഷിത ബോധത്തോടെ ഉറങ്ങാൻ കഴിയണം. ജനങ്ങൾക്ക് യുദ്ധമല്ല വേണ്ടത്, പാർപ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, ജോലി തുടങ്ങിയവയാണ്.
ഉണ്ണിക്കൃഷ്ണൻ മംഗലശേരി, മഞ്ചേരി