പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി സമരത്തിനെത്തിയാൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശം ശ്രദ്ധേയമാണ്. ജനശ്രദ്ധ നേടാൻ വേണ്ടിയാണ് പലരും സമരത്തിന് കുട്ടികളെ കൊണ്ടുവരുന്നത്.
കടുത്ത നീതിനിഷേധത്തെത്തുടർന്നായിരിക്കും മിക്കവരും കുടുംബസമേതമുള്ള സമരത്തിന് തുനിയുന്നത്. എന്നാൽ, സമരം എന്തിനെന്നറിയാൻ പോലുമാകാത്ത കുട്ടികളെ സ്വതന്ത്രമായി വിടാതെ സമരപ്പന്തലിൽ തളച്ചിടുന്നത് മറ്റൊരനീതിയാണ്. സമരം ദിവസങ്ങളോളം നീണ്ടുപോകുമ്പോൾ കൂടെയുള്ള കുട്ടികളുടെ സ്വാതന്ത്ര്യവും അവകാശവും വലിയ തോതിൽ ഹനിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഹൈക്കോടതി നിർദേശം കർശനമായി പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
മുരളീമോഹൻ ശ്രീരാഗം, മഞ്ചേരി