ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യ എന്ന മഹത്തായ ജനാധിപത്യരാജ്യം 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സർക്കാരിന്റെ നേതൃത്വത്തിൽ ദേശീയസംസ്ഥാനജില്ലാ ആസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാചരണം ഔദ്യോഗികമായി നടന്നു. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തി. പോലീസ്, കെഎസ്ആർടിസി വാഹനങ്ങളിലും ചുരുക്കംചില സ്വകാര്യ വാഹനങ്ങളിലും ദേശീയപതാക കണ്ടു.
എന്നാൽ, സ്വതന്ത്ര ഭാരതത്തിലെ ഓരോ പൗരനും ദേശീയപതാക വഹിക്കാനും ഉയർത്താനും സ്വാതന്ത്ര്യമുള്ള ദിനത്തിൽ ധാരാളം പേർ അതു മറന്നപോലെ തോന്നി. രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും കൊടികൾ ആവേശത്തോടെ ഉയർത്തുന്നവർ ദേശീയപതാകയ്ക്ക് അർഹമായ പ്രാധാന്യം കൊടുക്കുന്നില്ലെന്നു ചൂണ്ടിക്കാണിക്കട്ടെ. ഇന്ത്യാ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വാതന്ത്ര്യദിനത്തിൽ അഭിമാനത്തോടെ ദേശീയപതാക ഉയർത്തുന്നവരാകട്ടെ. നമുക്ക് ദേശസ്നേഹമുള്ളവരാകാം. ജയ് ഹിന്ദ്.
ഫാ. തോമസ് പ്ലാപ്പറന്പിൽ