അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ലും ഹോ​ണ്ട ന​വി​യു​ടെ വി​ത​ര​ണം തു​ട​ങ്ങി
അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ലും ഹോ​ണ്ട ന​വി​യു​ടെ വി​ത​ര​ണം തു​ട​ങ്ങി
കൊ​ച്ചി: യു​എ​സ് വി​പ​ണി​യി​ൽ ഹോ​ണ്ട ന​വി വാ​ഹ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ച്, ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ് ഇ​ന്ത്യ ആ​ഗോ​ള ക​യ​റ്റു​മ​തി രം​ഗം വി​പു​ലീ​ക​രി​ക്കു​ന്നു. ഹോ​ണ്ട ഡി ​മെ​ക്സി​ക്കോ വ​ഴി​യാ​യി​രി​ക്കും ന​വി​യു​ടെ ക​യ​റ്റു​മ​തി. 2021 ജൂ​ലൈ​യി​ല് ഹോ​ണ്ട മോ​ട്ടേ​ർ സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ മെ​ക്സി​ക്കോ​യി​ലേ​ക്കു​ള്ള സി​കെ​ഡി കി​റ്റു​ക​ളു​ടെ ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തു​വ​രെ ന​വി ബൈ​ക്കു​ക​ളു​ടെ 5000 സി​കെ​ഡി കി​റ്റു​ക​ള് മെ​ക്സി​ക്കോ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

സ്കൂ​ട്ട​റി​ന്‍റെ ഗു​ണ​ങ്ങ​ളും മോ​ട്ടോ​ർ​സൈ​ക്കി​ളി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ് ഹോ​ണ്ട ന​വി. ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക്കി​ൽ അ​നാ​യാ​സം സ​ഞ്ച​രി​ക്കാ​നും ഇ​ടു​ങ്ങി​യ പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ് കൈ​കാ​ര്യം ചെ​യ്യാ​നും ക​ഴി​യു​ന്ന വാ​ഹ​ന​ത്തി​ന് ഭാ​ര​വും കു​റ​വാ​ണ്. 2016ലാ​ണ് ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ് ഇ​ന്ത്യ ന​വി​യു​ടെ ക​യ​റ്റു​മ​തി ആ​രം​ഭി​ച്ച​ത്. ഏ​ഷ്യ, മി​ഡി​ൽ ഈ​സ്റ്റ്, ലാ​റ്റി​ൻ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ 22ല​ധി​കം രാ​ജ്യാ​ന്ത​ര വി​പ​ണി​ക​ളി​ലെ 1.8 ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ള് ഇ​തി​ന​കം ന​വി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.


യു​എ​സ് വി​പ​ണി​യി​ലേ​ക്കു​ള്ള ഹോ​ണ്ട ന​വി ക​യ​റ്റു​മ​തി ആ​രം​ഭി​ച്ച​താ​യി ഹോ​ണ്ട മെ​ക്സി​ക്കോ പ്ര​ഖ്യാ​പി​ച്ച​തി​ല് സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഹോ​ണ്ട മോ​ട്ടോ​ര്സൈ​ക്കി​ള് ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം​ഡി​യും പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ അ​ത്സു​ഷി ഒ​ഗാ​ത്ത പ​റ​ഞ്ഞു. പു​തി​യ വി​പു​ലീ​ക​ര​ണം ഇ​ന്ത്യ​യി​ൽ ആ​ഗോ​ള ഉ​ൽ​പ്പാ​ദ​ന നി​ല​വാ​ര​ത്തി​ന്‍റെ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് വീ​ണ്ടും അ​വ​സ​രം ന​ല്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.