റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
Friday, November 3, 2023 9:59 AM IST
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയിലെ കൃത്യമായ പദ്ധതി തെരഞ്ഞെടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. സ്ഥിര നിക്ഷേപങ്ങളും പോസ്റ്റല്‍ സേവിംഗ്സും ഓഹരി നിക്ഷേപവും അടക്കം നിരവധി മാര്‍ഗങ്ങള്‍ വിപണിയില്‍ ലഭ്യവുമാണ്.
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള ദീര്‍ഘകാല സേവിംഗ്സ് പദ്ധതികള്‍ സുരക്ഷിതമായ റിട്ടയര്‍മെന്റ് ജീവിതത്തിന് അനുയോജ്യമായ രീതിയില്‍ സമ്പത്തു സൃഷ്ടിക്കാന്‍ സാധ്യമായ രീതിയില്‍ രൂപകല്പന ചെയ്തവയാണ്.
റിട്ടയര്‍മെന്റ് പ്ലാനിംഗിനായി അച്ചടക്കത്തോടും ക്ഷമയോടും കൂടി മുന്നേറുക
പതറാത്ത അച്ചടക്കവും ക്ഷമയും ആവശ്യമുള്ള ഒരു യാത്രയാണ് മികച്ച റിട്ടയര്‍മെന്റ് ഫണ്ട് സ്വരുക്കൂട്ടാനായി ആവശ്യമായുള്ളത്. പ്രതിബദ്ധതയോടെ സ്ഥിരമായ നിക്ഷേപങ്ങള്‍ നടത്തുക, വിപണിയിലെ ഹ്രസ്വകാല നീക്കങ്ങള്ക്കനുസരിച്ചു നീങ്ങാതിരിക്കുക എന്നിവ ഏറെ പ്രധാനപ്പെട്ടതാണ്.
വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ കാലത്ത് ലൈഫ് ഇന്‍ഷുറന്‍സ് റിട്ടയര്‍മെന്റ് പ്ലാനിംഗുമായുള്ള യാത്രയിലെ സുസ്ഥിര പങ്കാളിയായിരിക്കും.
ഉദാഹരണത്തിനായി യൂലിപിന്റെ കാര്യം പരിശോധിക്കാം. സമ്പത്തു സൃഷ്ടിക്കുന്ന കാര്യത്തില്‍ അവ നിര്‍ണായക പങ്കാണു വഹിക്കുന്നത്. ഒരു വ്യക്തി പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ വീതം പത്തു വര്‍ഷത്തേക്കു നിക്ഷേപിക്കുകയും ആകെ 25 വര്ഷത്തേക്കതില് തുടരുകയും ചെയ്യുന്നു എന്നു കരുതുക.
10 ശതമാനം വരുമാനം എന്നു കരുതിയാല്‍ 15 ലക്ഷം രൂപയുടെ ആദ്യ നിക്ഷേപം ഏകദേശം 1.10 കോടി രൂപയായി വര്‍ധിക്കും. ദീര്‍ഘകാല കോമ്പൗണ്ടിംഗിന്റെയും ചെലവുകള്‍ കുറക്കലിന്റെയും ഫലമായാണ് ഈ സമ്പത്ത് 1.10 കോടി രൂപയായത്.
യൂലിപുകളില് സ്വതസിദ്ധമായി അടങ്ങിയിട്ടുള്ള ലോക്ക് ഇന്‍ കാലാവധി റിട്ടയര്മെന്റില് അധിഷ്ഠിതമായ മനസ്ഥിതി നിക്ഷേപകരില്‍ ഉയര്‍ത്താന്‍ പര്യാപ്തമാണ്. സ്ഥിരമായ സമ്പാദ്യ രീതി വളര്‍ത്തിയെടുക്കുകയും വേണം. അച്ചടക്കത്തോടെയുള്ള ഈ നിക്ഷേപ രീതി സമ്പത്തു സ്വരൂപിക്കുന്ന യാത്രയെ സുഗമമാക്കും.
റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതത്തിനായുള്ള ആനുവിറ്റി പദ്ധതികള്‍
സുരക്ഷിതവും സമാധാനപരവും സുഗമവുമായ റിട്ടയര്‍മെന്റ് എല്ലാവരുടേയും മുന്‍ഗണനയിലുള്ള ഒന്നാണ്. യൂലിപുകള്‍ ഈ ലക്ഷ്യം കൈവരിക്കാനുള്ള ഉത്തേജകമായി വര്‍ത്തിക്കുകയും ചെയ്യും.
വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ബാധിക്കാത്ത വിധത്തില്‍ ഉറപ്പായ വരുമാനം നല്കുന്ന വിധത്തിലാണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന യൂലിപുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. വാങ്ങുന്ന സമയത്ത് തന്നെ സ്ഥിരമായി വരുമാനം നല്കുന്ന പലിശ നിരക്ക് ലോക്ക് ഇന്‍ ചെയ്തിട്ടുള്ളതിനാലാണിതു സാധ്യമാകുന്നത്.
പ്രവചിക്കാനാവുന്ന സ്ഥിരമായ പണത്തിന്റെ ഒഴുക്ക് റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കു മനസമാധാനവും നല്‍കും. സുരക്ഷിത റിട്ടയര്മെന്റിലേക്കുള്ള വിശ്വസനീയമായ വഴികാട്ടികളാണ് ഈ പദ്ധതികള്‍.
വിരമിച്ചവര്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ക്കു പിന്നാലെ പോകാനും പുതിയ ചക്രവാളങ്ങള്‍ തേടിപ്പോകാനും കുടുംബത്തില്‍ ലളിതമായി സന്തോഷം പ്രദാനം ചെയ്യാനും വിശ്രമവേളകള്‍ ആഘോഷിക്കാനുമെല്ലാം ഇതു സഹായകമാകും.
റിട്ടയര്‍മെന്റിനു ശേഷമുളള കാലത്തെ സൗകര്യപ്രദമായ ജീവിതം ഉറപ്പാക്കുന്ന ഒന്നാണ് ലൈഫ് ഇന്‍ഷുറന്‍സ്. പ്രത്യേകിച്ച് റിട്ടയര്‍മെന്റിനായി സവിശേഷമായി തയ്യാറാക്കിയ പദ്ധതികള്‍. ആനുവിറ്റി പദ്ധതികള്‍ റിട്ടയര്‍മെന്റ് പ്ലാനിംഗിനായി ഏറെ സഹായകമാകും.
ഇവയുടെ പ്രയോജനപ്പെടുത്താനുള്ള സൗകര്യവും സാമ്പത്തിക സുരക്ഷിതത്തിലുള്ള ശ്രദ്ധയും ശാന്തമായ റിട്ടയര്‍മെന്റി ജീവിതം ഉറപ്പിക്കാനുള്ള പ്രധാന തെരഞ്ഞെടുപ്പായി ലൈഫ് ഇന്‍ഷുറന്‍സിനെ മാറ്റിയിട്ടുണ്ട്. ഉറപ്പുള്ളതും സാമ്പത്തിക സുരക്ഷയോടെയുള്ളതുമായി റിട്ടയര്‍മെന്റിനായി ഇവ പ്രയോജനപ്പെടുത്താം.
അമിത്ത് പാല്‍ട്ട
ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍,
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി