ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ഇടംപിടിച്ച് എച്ച്സിഎൽ ടെക്ക്
Saturday, September 23, 2023 3:09 PM IST
ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള പ്ലേയിംഗ് കിറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കി. ലോകകപ്പിനുള്ള ടീമിന്റെ ജേഴ്സിയുടെ സ്ലീവിൽ ഇന്ത്യൻ ഗ്ലോബൽ ടെക്നോളജി കമ്പനിയായ എച്ച്സിഎൽ ടെക്ക് ലോഗോ ഇടംപിടിച്ചിട്ടുണ്ട്.
2019 മുതൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഡിജിറ്റൽ പങ്കാളിയായ എച്ച്സിഎൽ ടെക്ക് ഇതാദ്യമായാണ് ഐസിസി ടൂർണമെന്റിൽ ഓസ്ട്രേലിയയുടെ ഔദ്യോഗിക ടീം സ്പോൺസറാവുന്നത്. പരിശീലന കിറ്റിലും ലോഗോ ഫീച്ചർ ചെയ്തിട്ടുണ്ട്.
ക്രിക്കറ്റ് ഓസ്ട്രേലിയ വസ്ത്ര പങ്കാളിയായ എഎസ്ഐസിഎസ് ആണ് ജഴ്സി നിർമിച്ചത്. ഓസ്ട്രേലിയയുടെ എല്ലാ അന്താരാഷ്ട്ര പ്ലേയിംഗ് കിറ്റുകളിലും ദൃശ്യമാകുന്ന ഫസ്റ്റ് നേഷൻസ് ഡിസൈൻ ഫീച്ചർ ഈ ജഴ്സിയിലും നൽകിയിട്ടുണ്ട്.