കെ. ​മാ​ധ​വ​ൻ ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്
കെ. ​മാ​ധ​വ​ൻ ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്
കൊ​ച്ചി: ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ഡി​സ്നി സ്റ്റാ​ർ ക​ൺ​ട്രി മാ​നേ​ജ​രും പ്ര​സി​ഡ​ന്‍റു​മാ​യ കെ.​മാ​ധ​വ​ൻ വീ​ണ്ടും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ 24-ാമ​ത് ആ​നു​വ​ൽ ജ​ന​റ​ൽ മീ​റ്റിം​ഗി​ൽ ര​ജ​ത് ശ​ർ​മ, രാ​ഹു​ൽ ജോ​ഷി എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പു​നി​ത് മി​ശ്ര​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ഐ. ​വെ​ങ്ക​ട്ട്, അ​രൂ​ൺ പു​രി, എ​ൻ.​പി. സിം​ഗ്, നി​തി​ൻ ന​ദ്ക​ർ​ണി, പു​നി​ത് ഗോ​യ​ങ്ക, ആ​ർ. മ​ഹേ​ഷ് കു​മാ​ർ, ഗൗ​ര​വ് ബാ​ന​ർ​ജി എ​ന്നി​വ​രാ​ണ് മ​റ്റ് ഡ​യ​റ​ക്ട​ർ​മാ​ർ. എ​ജി​എ​മ്മി​ന് ശേ​ഷം ന​ട​ന്ന ഐ​ബി​ഡി​എ​ഫ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ജോ​ൺ ബ്രി​ട്ടാ​സ്, കെ​വി​ൻ വാ​സ് എ​ന്നി​വ​രെ കൂ​ടി ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.

യു​ക്ര​യ്നി​ലെ റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശം, ഇ​സ്രാ​യേ​ൽ - ഹ​മാ​സ് യു​ദ്ധം മൂ​ല​മു​ള്ള മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​തി​സ​ന്ധി, സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത എ​ന്നി​വ പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ പൊ​തു​വി​ലും മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് വ്യ​വ​സാ​യം പ്ര​ത്യേ​കി​ച്ചും അ​ങ്ങേ​യ​റ്റം അ​തി​ജീ​വ​ന സ്വ​ഭാ​വം കാ​ണി​ക്കു​ന്നു​വെ​ന്ന് എ​ജി​എ​മ്മി​ൽ അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​മാ​ധ​വ​ൻ പ​റ​ഞ്ഞു.


868 ദ​ശ​ല​ക്ഷം ബ്രോ​ഡ്ബാ​ൻ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​മാ​യി ഇ​ന്ത്യ ഒ​രു ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന യാ​ത്ര ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. തു​ട​ങ്ങി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ത​ന്നെ 5ജി ​സേ​വ​ന​ങ്ങ​ൾ 97 ശ​ത​മാ​നം ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലും ല​ഭ്യ​മാ​യ​തി​ന്‍റെ ഫ​ല​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത മൂ​ന്ന് മ​ട​ങ്ങ് വ​ർ​ധി​ച്ചു.

ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന ടി​വി സെ​റ്റു​ക​ളി​ൽ 90 ശ​ത​മാ​ന​വും സ്മാ​ർ​ട്ട് ടി​വി​ക​ളാ​ണ്. 2023 ഇ​ന്ത്യ​ൻ മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് വ്യ​വ​സാ​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു നി​ർ​ണാ​യ​ക വ​ർ​ഷ​മാ​യി​രി​ക്കു​മെ​ന്നും ഡി​ജി​റ്റ​ൽ പ​ര​സ്യ വ​രു​മാ​നം പ​ര​മ്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ വ​രു​മാ​ന​ത്തെ മ​റി​ക​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.