റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതത്തിനായുള്ള ആനുവിറ്റി പദ്ധതികള്‍ സുരക്ഷിതവും സമാധാനപരവും സുഗമവുമായ റിട്ടയര്‍മെന്റ് എല്ലാവരുടേയും മുന്‍ഗണനയിലുള്ള ഒന്നാണ്. യൂലിപുകള്‍ ഈ ലക്ഷ്യം കൈവരിക്കാനുള്ള ഉത്തേജകമായി വര്‍ത്തിക്കുകയും ചെയ്യും.
വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ബാധിക്കാത്ത വിധത്തില്‍ ഉറപ്പായ വരുമാനം നല്കുന്ന വിധത്തിലാണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന യൂലിപുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. വാങ്ങുന്ന സമയത്ത് തന്നെ സ്ഥിരമായി വരുമാനം നല്കുന്ന പലിശ നിരക്ക് ലോക്ക് ഇന്‍ ചെയ്തിട്ടുള്ളതിനാലാണിതു സാധ്യമാകുന്നത്.
പ്രവചിക്കാനാവുന്ന സ്ഥിരമായ പണത്തിന്റെ ഒഴുക്ക് റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കു മനസമാധാനവും നല്‍കും. സുരക്ഷിത റിട്ടയര്മെന്റിലേക്കുള്ള വിശ്വസനീയമായ വഴികാട്ടികളാണ് ഈ പദ്ധതികള്‍.
വിരമിച്ചവര്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ക്കു പിന്നാലെ പോകാനും പുതിയ ചക്രവാളങ്ങള്‍ തേടിപ്പോകാനും കുടുംബത്തില്‍ ലളിതമായി സന്തോഷം പ്രദാനം ചെയ്യാനും വിശ്രമവേളകള്‍ ആഘോഷിക്കാനുമെല്ലാം ഇതു സഹായകമാകും.
റിട്ടയര്‍മെന്റിനു ശേഷമുളള കാലത്തെ സൗകര്യപ്രദമായ ജീവിതം ഉറപ്പാക്കുന്ന ഒന്നാണ് ലൈഫ് ഇന്‍ഷുറന്‍സ്. പ്രത്യേകിച്ച് റിട്ടയര്‍മെന്റിനായി സവിശേഷമായി തയ്യാറാക്കിയ പദ്ധതികള്‍. ആനുവിറ്റി പദ്ധതികള്‍ റിട്ടയര്‍മെന്റ് പ്ലാനിംഗിനായി ഏറെ സഹായകമാകും.
ഇവയുടെ പ്രയോജനപ്പെടുത്താനുള്ള സൗകര്യവും സാമ്പത്തിക സുരക്ഷിതത്തിലുള്ള ശ്രദ്ധയും ശാന്തമായ റിട്ടയര്‍മെന്റി ജീവിതം ഉറപ്പിക്കാനുള്ള പ്രധാന തെരഞ്ഞെടുപ്പായി ലൈഫ് ഇന്‍ഷുറന്‍സിനെ മാറ്റിയിട്ടുണ്ട്. ഉറപ്പുള്ളതും സാമ്പത്തിക സുരക്ഷയോടെയുള്ളതുമായി റിട്ടയര്‍മെന്റിനായി ഇവ പ്രയോജനപ്പെടുത്താം.
അമിത്ത് പാല്‍ട്ട ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍,
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി