കാഷ് ഓണ്‍ ഡെലിവറി, 10 ദിവസത്തെ റിട്ടേണ്‍ വിന്‍ഡോ, സമഗ്രമായ ഉപഭോക്തൃ സേവനം, ഇടനിലക്കാരില്ലാതെയുള്ള ഇന്സ്റ്റലേഷന്, ഉത്പന്ന രജിസ്ട്രേഷന് തുടങ്ങിയ നിരവധി സേവനങ്ങളിലൂടെ തടസങ്ങളില്ലാത്തതും മികച്ചതുമായ ഷോപ്പിംഗ് അനുഭവം നല്‍കാനാണ് വി - ഗാര്‍ഡ് ലക്ഷ്യമിടുന്നത്.
ഇത് തങ്ങളുടെ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ബിസിനസുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് വി - ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒയുമായ വി. രാമചന്ദ്രന് പറഞ്ഞു.
വര്‍ധിച്ചുവരുന്ന ആവശ്യകതയും ഉപഭോക്താക്കളുടെ അഭിപ്രായത്തിനുമനസരിച്ച് വി ഗാര്‍ഡ് വിപുലമായ കസ്റ്റമര്‍ കെയര്‍ ടീം സജീകരിച്ചിട്ടുണ്ട്. എല്ലാ പ്രധാന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വി ഗാര്‍ഡ് ഉത്പന്നങ്ങള്‍ ഇതിനകം ലഭ്യമാണ്.
കൂടാതെ, പ്രമുഖ ഡെലിവറി സേവനദാതാക്കളുമായി പങ്കാളിത്തവുമുണ്ട്. ഉത്പന്നങ്ങള്‍ക്കും ഓഫറുകള്‍ക്കുമായി https://vguard.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.