സാനി ഇന്ത്യയുടെ ഇലക്ട്രിക് ഓപ്പൺ കാസ്റ്റ് മൈനിംഗ് ട്രക്ക് എസ്കെടി105ഇ അവതരിപ്പിച്ചു
Saturday, April 13, 2024 1:34 AM IST
പൂനെ: നിർമ്മാണഖനന ഉപകരണങ്ങളുടെ ആഗോള നിർമ്മാതാക്കളായ സാനി ഇന്ത്യ, തദ്ദേശീയമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ഇലക്ട്രിക് ഡംപ് ട്രക്ക് എസ്കെടി105ഇ അവതരിപ്പിച്ചു. 70 ടൺ ആണ് പേലോഡ് ശേഷി.
പ്രാദേശിക വൈദഗ്ധ്യവും ആഗോള നവീകരണവും സംയോജിപ്പിക്കുന്ന എസ്കെടി105ഇ ഇലക്ട്രിക് ഡമ്പ് ട്രക്ക് ഖനന സാങ്കേതികവിദ്യയിലെ പുതിയൊരു യുഗത്തെ പ്രതിനിധീകരിക്കുന്നു. ഓപ്പൺകാസ്റ്റ് ഖനന പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഇലക്ട്രിക് ഓഫ്ഹൈവേ ഡംപ് ട്രക്ക് അസാധാരണമായ ഊർജ്ജ കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നു.
സാനി ഇന്ത്യ & സൗത്ത് ഏഷ്യ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദീപക് ഗാർഗ് ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. ഉത്പാദനം പ്രാദേശികവൽക്കരിക്കുകയും അത്യാധുനിക വൈദ്യുത സാങ്കേതികവിദ്യ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഞങ്ങൾ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, സുസ്ഥിര വികസനം എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിന് സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സാനി ഇന്ത്യയുടെ സീനിയർ മാനേജ്മെൻ്റ്, സ്റ്റാഫ്, തൊഴിലാളികൾ, വ്യവസായ പ്രമുഖർ, തുടങ്ങിയവർക്കൊപ്പം ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളും ലോഞ്ച് ചടങ്ങിന് സാക്ഷ്യം വഹിച്ചു.