13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍
Friday, August 11, 2023 5:04 PM IST
കൊച്ചി: ആമസോണ്‍ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായ ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 62 ലക്ഷത്തിലേറെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും കമ്പനിക്കായിട്ടുണ്ടെന്നും ആമസോണ്‍ ഇന്ത്യ പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
2025 ഓടെ രാജ്യത്തെ ഒരു കോടി ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആമസോണ്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് കന്പനി അറിയിച്ചു. ഈ പാതയില്‍ കമ്പനി സുഗമമായി മുന്നേറുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.