പുതിയ കാറുകള്‍ വാങ്ങുവാന്‍ കെല്പ്പില്ലാത്തവരാണെങ്കിലും ആഢംബര അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനമാണ് ഓഡി അപ്രൂവ്ഡ്:പ്ലസ് നല്‍കുന്നത്. കാര്‍ വാങ്ങാന്‍ സാധ്യതയുള്ള ഉപഭോക്താക്കള്‍ക്കും ബ്രാന്‍ഡിനും ഇടയിലുള്ള വിടവ് നികത്തുകയാണ് അത് ചെയ്യുന്നത്.
ഓഡി അപ്രൂവ്ഡ്:പ്ലസിനു കീഴില്‍ രണ്ട് വര്‍ഷത്തെ വാറന്റി, പരിതിയില്ലാത്ത മൈലേജ്, ഒരു സര്‍വീസ് പാക്കേജ് എന്നിവയോടൊപ്പം പുതിയ ഒരു ആഢംബര വാഹനം വാങ്ങുന്ന അതേ അനുഭവവും ബ്രാന്‍ഡ് നല്കുന്നു.
ഓഡിയില്‍ നിന്നും പ്രീ-ഓൺഡ് വാങ്ങുന്നു എന്നതിനര്‍ഥം ഒരു ഉപഭോക്താവിന് മെക്കാനിക്കല്‍, ബോഡി വര്‍ക്ക്, ഇന്റീരിയര്‍, ഇലക്ട്രിക്കല്‍ എന്നിങ്ങനെയുള്ള 300-ല്‍ പരം പോയിന്റ് പരിശോധനകള്‍ക്ക് വിധേയമായ ഒരു കാര്‍ ലഭിക്കുന്നു എന്നതാണ്.
ഇതിനുപുറമേ, ഒന്നില്‍ കൂടുതല്‍ തലങ്ങളില്‍ നിലവാര പരിശോധനകള്‍ സമ്പൂര്‍ണ ഓണ്‍ റോഡ് പരിശോധനയടക്കം നടത്തിയാണ് കാറുകള്‍ വില്‍ക്കുന്നത്. 24 മണിക്കൂര്‍ നേരവും റോഡ് സൈഡ് അസിസ്റ്റന്‍സും കാര്‍ വാങ്ങുന്നതിനു മുന്‍പായി സമ്പൂര്‍ണ വാഹന ചരിത്രവും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.
ഇതിലൊക്കെ ഉപരിയായി ഓഡി അപ്രൂവ്ഡ്:പ്ലസ് പ്രോഗ്രാമിലൂടെ എളുപ്പത്തിലുള്ള ധനസഹായവും ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു എന്ന ഗുണവും ഉണ്ട്. 2024ലും ഓഡി ഇന്ത്യ അതിന്റെ ഓഡി അപ്രൂവ്ഡ്: പ്ലസ് സാന്നിധ്യം വികസിപ്പിച്ചു കൊണ്ടേയിരിക്കും എന്ന് കന്പനി അറിയിച്ചു.