ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
Thursday, November 16, 2023 3:53 PM IST
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മുതൽ 18 വരെ ജർമനിയിലെ ഹനോവറിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ തങ്ങളുടെ ഉത്പന്ന ശ്രേണി പ്രദർശിപ്പിക്കുന്നു.
ഏഴ് ദിവസത്തെ പ്രദർശനത്തിൽ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഓഫറുകളുടെ തെരഞ്ഞെടുത്ത ശ്രേണിയാണ് പ്രദർശിപ്പിക്കുന്നത്. അഗ്രി റേഡിയലുകൾ, റോ ക്രോപ്പ് റേഡിയലുകൾ, ഫ്ലോട്ടേഷൻ റേഡിയലുകൾ, ട്രാക്ടർ ടയറുകൾ, മൾട്ടി പർപ്പസ് ടയറുകൾ എന്നിവ പ്രദർശനത്തിലുള്ള ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു.
കാർഷിക യന്ത്രങ്ങൾക്കായുള്ള ലോകത്തെ പ്രമുഖ വ്യാപാര മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ആവേശഭരിതരാണെന്ന് ഒഎച്ച്ടി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് എസ്. മഥൻ ബാബു പറഞ്ഞു.
നിരവധി വർഷങ്ങളായി ഞങ്ങൾ അഗ്രിടെക്നിക്കയിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു, ഞങ്ങളുടെ മികച്ച ടയർ സാങ്കേതികവിദ്യയും വിശാലമായ ഉൽപ്പന്ന ശ്രേണിയും ഞങ്ങളുടെ ആഗോള വ്യാപനം വിപുലീകരിക്കാൻ ഞങ്ങളെ സഹായിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടിവിഎസ് യൂറോഗ്രിപ്പിന്റെ ഉത്പന്നങ്ങൾ ലോകമെമ്പാടുമുള്ള 85-ലധികം രാജ്യങ്ങളിൽ ലഭ്യമാണ്. ഓഫ്-ഹൈവേ ടയർ ബിസിനസിന്റെ പ്രധാന വിപണികളിലൊന്നാണ് ജർമനി.