പുതിയ സെൽറ്റോസ് ഫെയ്സ്ലിഫ്റ്റിന് 26.04 സെന്റിമീറ്റർ ഡ്യുവൽ സ്ക്രീൻ പനോരമിക് ഡിസ്പ്ലേ, 26.03 സെന്റിമീറ്റർ എച്ച്ഡി ടച്ച്സ്ക്രീൻ നാവിഗേഷൻ, ഡ്യുവൽ സോൺ ഫുള്ളി ഓട്ടോമാറ്റിക് എയർ കണ്ടീഷണർ, 18 ഇഞ്ച് സെമി ക്രിസ്റ്റൽ കട്ട് ഗ്ലോസി ബ്ലാക്ക് അലോയ് വീലുകൾ എന്നിവയുണ്ട്.
ഇതിനുപുറമെ, ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും കമ്പനി ഫീച്ചറായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ആധുനികമായ ലെവൽ ടു അഡാസ് സംവിധാനമാണ് സെൽറ്റോസ് ഫെയ്സ് ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇതിൽ മൂന്ന് റഡാറുകളും (1 ഫ്രണ്ട്, 2 കോർണർ റിയർ) ഒരു മുൻ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു, ഇതോടൊപ്പം എസ്യുവിക്ക് സ്റ്റാൻഡേർഡായി 15 സവിശേഷതകളും ഉയർന്ന വേരിയന്റുകളിൽ 17 നൂതന സുരക്ഷാ സവിശേഷതകളും നൽകിയിട്ടുണ്ട്.
സ്റ്റാൻഡേർഡ് ഫീച്ചറുകളായി, ഈ എസ്യുവിക്ക് ആറ് എയർബാഗുകളും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകളും ഉണ്ട്. ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, ബ്രേക്ക് ഫോഴ്സ് അസിസ്റ്റ് സിസ്റ്റം, ഓൾ വീൽ ഡിസ്ക് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് ഉൾപ്പെടുന്നു.