ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
Saturday, March 23, 2024 1:44 PM IST
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ചുചാട്ടം ഉണ്ടായതായി കണക്കുകൾ. ഓഡി ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം പുതിയ ഓഡി ഉപഭോക്താക്കളിൽ 58 ശതമാനം പേരും 50 വയസിന് താഴെയുള്ളവരാണ്.
മികച്ച പ്രകടനം, ഡിസൈൻ മികവ്, പുതുമ എന്നിവ കൃത്യമായ അളവിൽ ഒത്തുചേർന്ന ഓഡി വാഹനങ്ങൾ പുതിയ തലമുറയിലെ ആഡംബര കാർ പ്രേമികളെ ആകർഷിക്കുന്നതിൽ വിജയം കണ്ടതിന്റെ സൂചനയാണ് ഓഡി ഇന്ത്യയുടെ ഈ കുതിപ്പ്.
കൂടാതെ, ആഡംബര കാർ വാങ്ങുന്നവർ പരമ്പരാഗത സെഡാനുകളിൽ നിന്ന് എസ്യുവികളിലേക്ക് മാറിയതായും ഓഡി ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. 174 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ഓഡിയുടെ എസ്യുവി മോഡലുകൾ സെഡാനുകൾക്ക് മേൽ ശ്രദ്ധേയമായ ആധിപത്യവും സ്ഥാപിക്കുകയാണ്.
ഓഡി ക്യു ശ്രേണി ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന എസ്യുവി മോഡലുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശാലമായ അകത്തളം, ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ, നൂതന സുരക്ഷാ ഫീച്ചറുകൾ, പ്രാക്ടിക്കലിറ്റി എന്നീ ആകർഷകങ്ങൾ എസ്യുവികളെ ആഡംബര കാർ ചോയ്സുകളിൽ മുൻനിരയിൽ എത്തിച്ചതായി കന്പനി അവകാശപ്പെട്ടു.