കളിപ്പാട്ടങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസിവ് ശ്രേണിയുമായി ഫൺസ്കൂൾ
Tuesday, April 25, 2023 1:30 AM IST
ചെന്നൈ: പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് കളിപ്പാട്ടങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസിവ് ശ്രേണി അവതരിപ്പിച്ചു.
ബെറ്റി ദി ബട്ടർഫ്ലൈ, മൈ ഫസ്റ്റ് പോണി - റൈഡ് ഓൺ, റുമ്മിക്കുബ്, തതേരു, വേഡ് ബിൽഡ്, നെയിൽ ഡിസൈൻ സ്റ്റുഡിയോ, ലിറ്റിൽ ഫ്ലോറിസ്റ്റ്, ഫോം വെഹിക്കിൾസ്, നൂഡിൽ പാർട്ടി തുടങ്ങിയവയാണ് പുതിയ ശ്രേണിയിൽ ഉൾപ്പെടുന്നത്.
പുതിയ ശ്രേണി കളിപ്പാട്ടങ്ങൾ കുട്ടികളുടെ ശാരീരിക കഴിവുകൾ, മികച്ച ബാലൻസ്, ഏകോപനം, മോട്ടോർ കഴിവുകൾ എന്നിവ വർദ്ധിപ്പിക്കും, കൂടാതെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കും.
പുതിയതായി അവതരിപ്പിച്ച കളിപ്പാട്ടങ്ങൾക്ക് പുറമെ ഡൈനോ-പെറ്റ്സ്-അക്വാട്ടിക്-ബേർഡ്സ് 4 ഇൻ 1 പസിൽ, മൈ മെമ്മറബിൾ മൊമെന്റ്സ് 4 ഇൻ 1 പസിൽ, പെപ്പ പിഗ് നമ്പർസ് പസിൽ 1-20, മൈ മിയ - ഫാഷൻ ഡോൾ ആൻഡ് മൈ മിയ - ഫോട്ടോഗ്രാഫർ ഡോൾ, ഛോട്ടാ ഭീം 8-ഇൻ-1 കോംബോ പായ്ക്ക് എന്നിവയും സ്റ്റോറുകളിൽ ലഭ്യമാണ്.
പുതുതായി പുറത്തിറക്കിയ കളിപ്പാട്ടങ്ങളും ഗെയിമുകളും 249 രൂപ മുതൽ 3,499 രൂപ വരെ വിലയിൽ ലഭ്യമാണ്.