പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
Saturday, February 10, 2024 3:34 PM IST
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷം, ഇന്ത്യയുടെ കിയ സെൽറ്റോസ് അതിന്റെ വിജയ പരമ്പര തുടരുന്നു. 2023 ജൂലൈയിൽ വില്പന ആരംഭിച്ച ശേഷം 1,00,000 ബുക്കിംഗുകൾ മറികടന്നു.
ഈ കാലയളവിൽ, കമ്പനിക്ക് പ്രതിമാസം 13,500 ബുക്കിംഗുകൾ (ഏകദേശം) ലഭിച്ചു. ഇന്ത്യയിൽ പുതിയ സെൽറ്റോസിന്റെ പ്രാരംഭ വില 10.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). 2019 ഓഗസ്റ്റിൽ അതിന്റെ പ്രാരംഭ ലോഞ്ച് മുതൽ കിയ ഇന്ത്യയിൽ ആറ് ലക്ഷത്തിലധികം സെൽറ്റോസ് യൂണിറ്റുകൾ നിർമിച്ചു.
ഏകദേശം 75 ശതമാനം ആഭ്യന്തര വിപണിയിൽ വിറ്റു. 2023-ൽ കിയ മൊത്തം 1.04 ലക്ഷം യൂണിറ്റ് സെൽറ്റോസ് വിറ്റു. സെൽറ്റോസിന്റെ മൊത്തം ബുക്കിംഗിന്റെ 50 ശതമാനം ഓട്ടോമാറ്റിക് വേരിയന്റ ആണ്.
വിപുലമായ ആക്റ്റീവ് സേഫ്റ്റി ഫീച്ചറുകളെക്കുറിച്ചുള്ള അവബോധം വർധിക്കുന്നതോടെ, ഏകദേശം 40 ശതമാനം ഉപഭോക്താക്കൾ അഡാസ് സജീകരിച്ചിരിക്കുന്ന വേരിയന്റുകളിൽ ശക്തമായ താത്പര്യം പ്രകടിപ്പിക്കുന്നു.
സെൽറ്റോസ് ബുക്കിംഗ് ട്രെൻഡുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സൺറൂഫുകളുടെ ശാശ്വതമായ മുൻഗണനയെ പ്രതിഫലിപ്പിക്കുന്നു. സെൽറ്റോസ് വാങ്ങുന്നവരിൽ 80 ശതമാനം പേരും ഈ ഫീച്ചർ തെരഞ്ഞെടുക്കുന്നു.
പെട്രോളിന്റെയും ഡീസൽ ബുക്കിംഗിന്റെയും അനുപാതം 58:42 ശതമാനം ആയി തുടരുന്നു. സെൽറ്റോസിന്റെ പ്രീമിയം ആകർഷണം ബുക്കിംഗ് മുൻഗണനകളിൽ പ്രകടമാണ്. 80 ശതമാനം വാങ്ങുന്നവരും മുൻനിര വകഭേദങ്ങൾ സ്വന്തമാക്കാൻ ചായ്വുള്ളവരാണ്.
പുതിയ സെൽറ്റോസിന്റെ വിപണി വിജയത്തിൽ തങ്ങൾ ആവേശഭരിതരാണ്. ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച എസ്യുവികളിൽ ഒന്നായി ഇത് വേറിട്ടുനിൽക്കുന്നു. തങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണം തന്നെ ആണ് അതിനുള്ള ഉറപ്പെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് & ബിസിനസ് ഓഫീസർ മ്യുംഗ് സിക് സോൺ പറഞ്ഞു.