ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ എ​ക്സ്ക്ലൂ​സി​വ് ശ്രേ​ണി​യു​മാ​യി ഫ​ൺ​സ്കൂ​ൾ
ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ എ​ക്സ്ക്ലൂ​സി​വ് ശ്രേ​ണി​യു​മാ​യി ഫ​ൺ​സ്കൂ​ൾ
Tuesday, April 25, 2023 1:30 AM IST
ചെ​ന്നൈ: പ്ര​മു​ഖ ക​ളി​പ്പാ​ട്ട നി​ർമാ​​താ​ക്ക​ളാ​യ ഫ​ൺ​സ്കൂ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡ് ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ എ​ക്സ്ക്ലൂ​സി​വ് ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു.

ബെ​റ്റി ദി ​ബ​ട്ട​ർ​ഫ്ലൈ, മൈ ​ഫ​സ്റ്റ് പോ​ണി - റൈ​ഡ് ഓ​ൺ, റു​മ്മി​ക്കു​ബ്, ത​തേ​രു, വേ​ഡ് ബി​ൽ​ഡ്, നെ​യി​ൽ ഡി​സൈ​ൻ സ്റ്റു​ഡി​യോ, ലി​റ്റി​ൽ ഫ്ലോ​റി​സ്റ്റ്, ഫോം ​വെ​ഹി​ക്കി​ൾ​സ്, നൂ​ഡി​ൽ പാ​ർ​ട്ടി തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ ശ്രേ​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

പു​തി​യ ശ്രേ​ണി ക​ളി​പ്പാ​ട്ട​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക ക​ഴി​വു​ക​ൾ, മി​ക​ച്ച ബാ​ല​ൻ​സ്, ഏ​കോ​പ​നം, മോ​ട്ടോ​ർ ക​ഴി​വു​ക​ൾ എ​ന്നി​വ വ​ർ​ദ്ധി​പ്പി​ക്കും, കൂ​ടാ​തെ സ​ർ​ഗ്ഗാ​ത്മ​ക​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കും.

പു​തി​യ​താ​യി അ​വ​ത​രി​പ്പി​ച്ച ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്ക് പു​റ​മെ ഡൈ​നോ-​പെ​റ്റ്സ്-​അ​ക്വാ​ട്ടി​ക്-​ബേ​ർ​ഡ്സ് 4 ഇ​ൻ 1 പ​സി​ൽ, മൈ ​മെ​മ്മ​റ​ബി​ൾ മൊ​മെ​ന്റ്സ് 4 ഇ​ൻ 1 പ​സി​ൽ, പെ​പ്പ പി​ഗ് ന​മ്പ​ർ​സ് പ​സി​ൽ 1-20, മൈ ​മി​യ - ഫാ​ഷ​ൻ ഡോ​ൾ ആ​ൻ​ഡ് മൈ ​മി​യ - ഫോ​ട്ടോ​ഗ്രാ​ഫ​ർ ഡോ​ൾ, ഛോട്ടാ ​ഭീം 8-ഇ​ൻ-1 കോം​ബോ പാ​യ്ക്ക് എ​ന്നി​വ​യും സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ ക​ളി​പ്പാ​ട്ട​ങ്ങ​ളും ഗെ​യി​മു​ക​ളും 249 രൂ​പ മു​ത​ൽ 3,499 രൂ​പ വ​രെ വി​ല​യി​ൽ ല​ഭ്യ​മാ​ണ്.