ഡീ​സ​ൽ മാ​നു​വ​ലു​മാ​യി കി​യ സെ​ൽ​റ്റോ​സ്, വി​ല 11.99 ല​ക്ഷം മു​ത​ൽ
ഡീ​സ​ൽ മാ​നു​വ​ലു​മാ​യി കി​യ സെ​ൽ​റ്റോ​സ്, വി​ല 11.99 ല​ക്ഷം മു​ത​ൽ
Wednesday, January 24, 2024 12:24 PM IST
കൊ​ച്ചി: സെ​ൽ​റ്റോ​സി​ന്‍റെ ഡീ​സ​ൽ മാ​നു​വ​ൽ മോ​ഡ​ൽ പു​റ​ത്തി​റ​ക്കി കി​യ. 11.99 ല​ക്ഷം രൂ​പ മു​ത​ലാ​ണ് വാ​ഹ​ന​ത്തി​ന്‍റെ എ​ക്സ്ഷോ​റൂം വി​ല ആ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലെെ​യി​യി​ല്‍ പു​റ​ത്തി​റ​ക്കി​യ സെ​ൽ​റ്റോ​സി​ന്‍റെ പു​തി​യ മോ​ഡ​ലി​ന്‍റെ വി​ല്പ​ന 65000 യൂ​ണി​റ്റ് മ​റി​ക​ട​ന്നു.

അ​ന്ന് ഡീ​സ​ലി​ന്‍റെ ഐ​എം​ടി (ഇ​ന്‍റ​ലി​ജെ​ന്‍റ് മാ​നു​വ​ൽ ട്രാ​ൻ​സ്മി​ഷ​ൻ) മോ​ഡ​ലും ടോ​ര്‍​ക്ക് ക​ൺ​വേ​ർ​ട്ട​ർ ഓ​ട്ട​മാ​റ്റി​ക് മോ​ഡ​ലും മാ​ത്ര​മാ​യി​രു​ന്നു പു​റ​ത്തി​റ​ക്കി​യ​ത്. ഇ​പ്പോ​ൾ ആ​കെ മൊ​ത്തം വേ​രി​യ​ന്‍റു​ക​ളു​ടെ എ​ണ്ണം 24 ആ​യി.

അ​ഞ്ച് മോ​ഡ​ലു​ക​ളി​ൽ വി​പ​ണി​യി​ലെ​ത്തി​യ പു​തി​യ സെ​ൽ​റ്റോ​സി​ന്‍റെ എ​ച്ച്ടി​ഇ മോ​ഡ​ലി​ന് 11.99 ല​ക്ഷം രൂ​പ​യും എ​ച്ച്ടി​കെ മോ​ഡ​ലി​ന് 13.59 ല​ക്ഷം രൂ​പ​യും എ​ച്ച്ടി​കെ പ്ല​സ് മോ​ഡ​ലി​ന് 14.99 ല​ക്ഷം രൂ​പ​യും എ​ച്ച്ടി​എ​ക്സ് മോ​ഡ​ലി​ന് 16.67 ല​ക്ഷം രൂ​പ​യും എ​ച്ച്ടി​എ​ക്സ് പ്ല​സ് മോ​ഡ​ലി​ന് 18.27 ല​ക്ഷം രൂ​പ​യു​മാ​ണ് വി​ല.

1.5 ലീ​റ്റ​ർ ഡീ​സ​ൽ മോ​ഡ​ലി​ന് 116 ബി​എ​ച്ച്പി ക​രു​ത്തും 250 എ​ൻ​എം ടോ​ർ​ക്കു​മു​ണ്ട്. ആ​റ് സ്പീ​ഡ് മാ​നു​വ​ലി​നെ കൂ​ടാ​തെ ഐ​എം​ടി, ആ​റു സ്പീ​ഡ് ‍ഡീ​സ​ൽ ഓ​ട്ട​മാ​റ്റി​ക് ഓ​പ്ഷ​നു​ക​ൾ. ഡീ​സ​ൽ എ​ൻ​ജി​ൻ കൂ​ടാ​തെ 1.5 ലീ​റ്റ​ർ പെ​ട്രോ​ൾ, 1.5 ലീ​റ്റ​ർ ട​ർ​ബൊ പെ​ട്രോ​ൾ എ​ൻ​ജി​ൻ മോ​ഡ​ലു​ക​ളി​ലും സെ​ൽ​റ്റോ​സ് വി​പ​ണി​യി​ലു​ണ്ട്.

കി​യ​യു​ടെ ആ​ദ്യ മോ​ഡ​ലാ​യി 2019ലാ​ണ് സെ​ൽ​റ്റോ​സ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ എ​ത്തി​യ​ത്. 2019 ഓ​ഗ​സ്റ്റി​ൽ ലോ​ഞ്ച് ചെ​യ്ത​തി​നു​ശേ​ഷം, ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന എ​സ്‌​യു​വി​ക​ളി​ലൊ​ന്നാ​ണ് സെ​ൽ​റ്റോ​സ്.


പു​തി​യ സെ​ൽ​റ്റോ​സ് ഫെ​യ്‌​സ്‌​ലി​ഫ്റ്റി​ന് 26.04 സെ​ന്‍റി​മീ​റ്റ​ർ ഡ്യു​വ​ൽ സ്‌​ക്രീ​ൻ പ​നോ​ര​മി​ക് ഡി​സ്‌​പ്ലേ, 26.03 സെ​ന്‍റി​മീ​റ്റ​ർ എ​ച്ച്‌​ഡി ട​ച്ച്‌​സ്‌​ക്രീ​ൻ നാ​വി​ഗേ​ഷ​ൻ, ഡ്യു​വ​ൽ സോ​ൺ ഫു​ള്ളി ഓ​ട്ടോ​മാ​റ്റി​ക് എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, 18 ഇ​ഞ്ച് സെ​മി ക്രി​സ്റ്റ​ൽ ക​ട്ട് ഗ്ലോ​സി ബ്ലാ​ക്ക് അ​ലോ​യ് വീ​ലു​ക​ൾ എ​ന്നി​വ​യു​ണ്ട്.

ഇ​തി​നു​പു​റ​മെ, ഡ്യു​വ​ൽ പാ​ൻ പ​നോ​ര​മി​ക് സ​ൺ​റൂ​ഫ്, ഇ​ല​ക്ട്രി​ക് പാ​ർ​ക്കിം​ഗ് ബ്രേ​ക്ക് എ​ന്നി​വ​യും ക​മ്പ​നി ഫീ​ച്ച​റാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ ലെ​വ​ൽ ടു ​അ​ഡാ​സ് സം​വി​ധാ​ന​മാ​ണ് സെ​ൽ​റ്റോ​സ് ഫെ​യ്‌​സ്‌ ലി​ഫ്റ്റി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ മൂ​ന്ന് റ​ഡാ​റു​ക​ളും (1 ഫ്ര​ണ്ട്, 2 കോ​ർ​ണ​ർ റി​യ​ർ) ഒ​രു മു​ൻ ക്യാ​മ​റ​യും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു, ഇ​തോ​ടൊ​പ്പം എ​സ്‌​യു​വി​ക്ക് സ്റ്റാ​ൻ​ഡേ​ർ​ഡാ​യി 15 സ​വി​ശേ​ഷ​ത​ക​ളും ഉ​യ​ർ​ന്ന വേ​രി​യ​ന്റു​ക​ളി​ൽ 17 നൂ​ത​ന സു​ര​ക്ഷാ സ​വി​ശേ​ഷ​ത​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

സ്റ്റാ​ൻ​ഡേ​ർ​ഡ് ഫീ​ച്ച​റു​ക​ളാ​യി, ഈ ​എ​സ്‌​യു​വി​ക്ക് ആ​റ് എ​യ​ർ​ബാ​ഗു​ക​ളും മൂ​ന്ന് പോ​യി​ന്‍റ് സീ​റ്റ് ബെ​ൽ​റ്റു​ക​ളും ഉ​ണ്ട്. ആ​ന്‍റി-​ലോ​ക്ക് ബ്രേ​ക്ക് സി​സ്റ്റം, ബ്രേ​ക്ക് ഫോ​ഴ്‌​സ് അ​സി​സ്റ്റ് സി​സ്റ്റം, ഓ​ൾ വീ​ൽ ഡി​സ്‌​ക് ബ്രേ​ക്ക്, ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ൺ​ട്രോ​ൾ, വെ​ഹി​ക്കി​ൾ സ്റ്റെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ഉ​ൾ​പ്പെ​ടു​ന്നു.