ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
Thursday, January 25, 2024 5:29 AM IST
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്തിക വര്ഷത്തിന്റെ മൂന്നാം പാദ ഫലങ്ങള് പ്രഖ്യാപിച്ചു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബാങ്ക് 6,071 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്ഐഐ) മൂന്നാം പാദത്തില് 11,459 കോടി രൂപയില് നിന്ന് 9 ശതമാനം ഉയര്ന്ന് 12,532 കോടി രൂപയായി.
മുന് വര്ഷം ഇതേപാദത്തില് അറ്റ പലിശ മാര്ജിന് (എന്ഐഎം) 4.01 ശതമാനമായിരുന്നു. ക്യുഎബി (ക്വാര്ട്ടേര്ലി ആവറേജ് ബാലന്സ്) അടിസ്ഥാനത്തില്, കാസ (CASA) വാര്ഷികാടിസ്ഥാനത്തില് 13 ശതമാന വും പാദാടിസ്ഥാനത്തില് ഒരു ശതമാനവും വളര്ന്നു. ഡിസംബര് അവസാനംവരെ ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (ഗ്രോസ് എന്പിഎ) 1.58 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി (നെറ്റ് എന്പിഎ) 0.36 ശതമാനവുമാണ്.
മൂന്നാം പാദത്തില് ബാങ്കിന്റെ ഫീസിനത്തിലുള്ള വരുമാനം 29 ശതമാനം ഉയര്ന്ന് 5,170 കോടി രൂപയായി. റീട്ടെയില് ഫീസ് വാര്ഷികാടിസ്ഥാത്തില് 36 ശതമാനവും പാദാടിസ്ഥാനത്തില് 6 ശതമാനവും വര്ധിച്ചു, ഇത് ബാങ്കിന്റെ മൊത്തം ഫീസ് വരുമാനത്തിന്റെ 72 ശതമാനവുമാണ്. ലാഭം ഉള്പ്പെടെയുള്ള മൊത്തത്തിലുള്ള മൂലധന പര്യാപ്തതാ അനുപാതം (സിഎആര്) 16.63 ശതമാനവും സിഇടി 1 അനുപാതം 13.71 ശതമാനവുമാണ്.
ഡിസംബറില് അവസാനിച്ച പാദത്തില് ബാങ്ക് ’സ്പര്ശ് വാരം’ആഘോഷിച്ചിരുന്നു. വിദ്യാഭ്യാസ ഉപഭോക്തൃ കേന്ദ്രീകൃത പ്രവര്ത്തനങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യങ്ങൾക്ക്ഊന്നല് നല്കുന്ന ഒരാഴ്ച്ച നീണ്ടു നില്ക്കുന്ന പരിപാടിയായിരുന്നു ഈ ആഘോഷം. 5000 ല് അധികം ശാഖകളും റീട്ടെയില് അസറ്റ് സെന്ററുകളും ഉള്ക്കൊള്ളുന്ന 15 ഇവന്റുകള് 95000 ലധികം ജീവനക്കാരിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.