പു​തി​യ ബൊ​ലേ​റോ മാ​ക്സ് പി​ക്ക്-​അ​പ്പ് ശ്രേ​ണി​യു​മാ​യി മ​ഹീ​ന്ദ്ര
പു​തി​യ ബൊ​ലേ​റോ മാ​ക്സ് പി​ക്ക്-​അ​പ്പ് ശ്രേ​ണി​യു​മാ​യി മ​ഹീ​ന്ദ്ര
Thursday, April 27, 2023 2:34 AM IST
കൊ​ച്ചി: ഇ​ന്ത്യ​യി​ലെ പി​ക്ക്-​അ​പ്പ് വി​ഭാ​ഗ​ത്തെ മാ​റ്റി മ​റി​ക്കാ​ന്‍ ഒ​രു​ങ്ങി മ​ഹീ​ന്ദ്ര പു​ത്ത​ന്‍ പു​തി​യ ബൊ​ലേ​റോ മാ​ക്സ് പി​ക്ക്-​അ​പ്പ് ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു. മൈ​ലേ​ജ്, പ്ര​ക​ട​നം, സൗ​ക​ര്യം, സു​ര​ക്ഷ, ഉ​ല്‍​പാ​ദ​ക്ഷ​മ​ത തു​ട​ങ്ങി​യ​വ​യി​ലെ മു​ന്നേ​റ്റ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ല്‍ ലാ​ഭ​ക്ഷ​മ​ത​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന​താ​ണി​ത്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യി 1.3 ട​ണ്‍ മു​ത​ല്‍ 2 ട​ണ്‍ വ​രെ​യു​ള്ള പേ​ലോ​ഡ് ശേ​ഷി​ക​ളി​ല്‍ 3050 എം​എം കാ​ര്‍​ഗോ ബെ​ഡ് ആ​ണ് ഇ​തി​നു​ള്ള​ത്.

പു​തി​യ എം2​ഡി​ഐ എ​ഞ്ചി​ന്‍റെ മി​ക​ച്ച ശ​ക്തി​യും ടോ​ര്‍​ക്കും വ​ലി​യ ലോ​ഡു​ക​ള്‍ പോ​ലും ല​ളി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഇ​തി​നെ പ്രാ​പ്ത​മാ​ക്കു​ന്നു. മൊ​ബൈ​ല്‍ ആ​പ്പി​ല്‍ ആ​റു ഭാ​ഷ​ക​ളി​ലാ​യി 50-ല്‍ ​ഏ​റെ സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വു​ന്ന ഐ​മാ​ക്സ് ക​ണ​ക്ടി​വി​റ്റി​യും ഇ​തി​നു​ണ്ട്. എ​ച്ച്ഡി സീ​രീ​സ്, സി​റ്റി സീ​രീ​സ് എ​ന്നീ ര​ണ്ട് സീ​രീ​സു​ക​ളി​ല്‍ ബൊ​ലേ​റോ മാ​ക്സ് പി​ക്ക്-​അ​പ്പ് ല​ഭ്യ​മാ​ണ്. 7.85 ല​ക്ഷം രൂ​പ മു​ത​ലാ​ണ് എ​ക്സ് ഷോ​റൂം വി​ല. ല​ളി​ത​വും കൂ​ടു​ത​ല്‍ ഒ​തു​ങ്ങി​യ​വും വൈ​വി​ധ്യ​മാ​ര്‍​ന്ന​തു​മാ​യ ബൊ​ലേ​റോ മാ​ക്സ് പി​ക്ക്-​അ​പ്പ് ശ്രേ​ണി പേ​ലോ​ഡ് ശേ​ഷി​യു​ടെ കാ​ര്യ​ത്തി​ല്‍ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ്. 24,999 രൂ​പ ഡൗ​ണ്‍ പെ​യ്മെ​ന്‍റു​മാ​യി ഇ​ത് ബു​ക്കു ചെ​യ്യാം. ആ​ക​ര്‍​ഷ​ക​മാ​യ വാ​യ്പാ പ​ദ്ധ​തി​ക​ളും മ​ഹീ​ന്ദ്ര ഇ​തി​നാ​യി ഒ​രു​ക്കു​ന്നു​ണ്ട്.


മെ​യ്ക്ക് ഇ​ന്ത്യ നീ​ക്ക​ങ്ങ​ളോ​ട് ക​മ്പ​നി​ക്കു വ​ലി​യ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഉ​ള്ള​തെ​ന്ന് എം ​ആ​ന്‍റ് എം ​ഓ​ട്ടോ​മോ​ട്ടീ​വ് ഡി​വി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വീ​ജെ ന​ക്ര പ​റ​ഞ്ഞു. ഉ​പ​ഭോ​ക്തൃ കേ​ന്ദ്രീ​കൃ​ത​മാ​യി​രി​ക്കു​ന്ന​തി​ന് ഒ​പ്പം ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്ഘാ​ട​ന​യ്ക്ക് പി​ന്തു​ണ ന​ല്‍​കാ​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത കൂ​ടി ഇ​വി​ടെ ദൃ​ശ്യ​മാ​ണെ​ന്നും, അ​ത്യാ​ധു​നീ​ക സൗ​ക​ര്യ​ങ്ങ​ള്‍, അ​തു​ല്യ​മാ​യ ശ​ക്തി, പ​ര​മാ​വ​ധി പേ ​ലോ​ഡ് തു​ട​ങ്ങി​യ​വ​യും ഉ​യ​ര്‍​ന്ന മൈ​ലേ​ജും ന​ല്‍​കു​ന്ന​താ​ണ്പു​തി​യ ബൊ​ലേ​റോ മാ​ക്സ് പി​ക്ക്-​അ​പ്പ് ശ്രേ​ണി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കാ​റി​ന്‍റേ​തു പോ​ലു​ള​ള ഐ​മാ​ക്സ് ക​ണ​ക്ടി​വി​റ്റി ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഇ​താ​ദ്യ​മാ​ണെ​ന്ന് എം ​ആ​ന്‍റ് എം ​ഓ​ട്ടോ​മോ​ട്ടീ​വ് ടെ​ക്നോ​ള​ജി ആ​ന്‍റ് പ്രൊ​ഡ​ക്ട് ഡെ​വ​ല​പ്മെ​ന്‍റ് വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ആ​ര്‍ വേ​ലു​സ്വാ​മി പ​റ​ഞ്ഞു. മ​ഹീ​ന്ദ്ര റി​സ​ര്‍​ച്ച് വാ​ലി​യി​ലെ എ​ഞ്ചി​നീ​യ​ര്‍​മാ​രു​ടെ മൂ​ന്ന് വ​ര്‍​ഷ​ത്തെ നൂ​ത​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണ് ബൊ​ലേ​റോ മാ​ക്സ് പി​ക്ക്-​അ​പ്പ് ശ്രേ​ണി​യു​ടെ വൈ​വി​ധ്യ​മാ​ര്‍​ന്ന പു​തി​യ പ്ലാ​റ്റ്ഫോ​മി​ന്‍റെ വി​ക​സ​ന​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.