കമ്പനിയുടെ ഗൾഫ് മേഖലയിൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയുടെ വിറ്റുവരവിൽ 13 ശതമാനം വളർച്ച രേഖപ്പെടുത്തി. ആകമാന വിറ്റുവരവ് കഴിഞ്ഞ വർഷത്തെ 1174 കോടിരൂപയിൽ നിന്ന് 1329 കോടിരൂപയായി ഉയർന്നു.
ഗൾഫ് മേഖലയിൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ കമ്പനിയുടെ ലാഭം 29 കോടിരൂപയാണ്. കഴിഞ്ഞവർഷം അത് 27 കോടി രൂപ ആയിരുന്നു.
ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ, കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 629 കോടിരൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 601 കോടി രൂപ ആയിരുന്നു, അഞ്ച് ശതമാനം വളർച്ച. രണ്ടാംപാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള ലാഭം 12 കോടി രൂപയാണ്. കഴിഞ്ഞ വര്ഷം അത് 14 കോടി രൂപ ആയിരുന്നു.
ഈ വർഷത്തെ ഇതുവരെ ഉള്ള കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്നും വിറ്റുവരവിൽ 29 ശതമാനം വളർച്ച രേഖപ്പടുത്തിയെന്നും കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
ഉത്സവ കാലവും വിവാഹ സീസണും അനുബന്ധിച്ചു വിപണിയിൽ നല്ല ഉണർവ് പ്രകടമാണ് എന്നും നിലവിലെ പാദത്തിൽ ആദ്യ 43 ദിവസത്തെ വിറ്റുവരവിൽ 35 ശതമാനം വളർച്ച രേഖപ്പടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.