ജനമനസുകളിൽ ഇടംനേടി ഐസിഎൽ ഫിൻകോർപ്പ്
ജനമനസുകളിൽ ഇടംനേടി   ഐസിഎൽ ഫിൻകോർപ്പ്
Monday, April 22, 2019 4:47 PM IST
ധനകാര്യമേഖലയിൽ ഏതു സ്ഥാപനങ്ങളുടെയും നിലനിൽപിലും വിജയത്തിലും, വിശ്വസ്തതയും സ്വീകാര്യതയും മുഖ്യഘടകമാണ്. ഈ രണ്ടു ഘടകങ്ങൾക്കൊപ്പം സേവനമികവിലും ദക്ഷിണേന്ത്യയുടെ അഭിനന്ദനങ്ങൾ നേടിയ സംരംഭമാണ് ഐസിഎൽ ഫിൻകോർപ്പ്. ബാങ്കേതര ധനകാര്യ മേഖലയിലും അനുബന്ധ ബിസിനസുകളിലും മൂന്നു പതിറ്റാണ്ടടുത്ത മികവിന്‍റെ ചരിത്രവും സുതാര്യമായ പ്രവർത്തന രീതിയിലെ പൊതുസ്വീകാര്യതയും സ്വന്തമാക്കിയ കന്പനിയാണ് ഐസിഎൽ.
റിസർവ് ബാങ്കിന്‍റെ അംഗീകാരമുള്ള ഐഎസ്ഒ സർട്ടിഫൈഡ് ക്രിസിൽ റേറ്റഡ് കന്പനിയായ ഐസിഎൽ ഫിൻകോർപ്പ്, കർമവഴികളിൽ 28 വർഷങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. സ്വർണപ്പണയരംഗത്തു ജനമനസുകളിലുണ്ടാക്കിയ വിശ്വസ്തത ഐസിഎൽ ഫിൻകോർപ്പിന്‍റെ അതുല്യനേട്ടമാണ്. ഒന്പതു ശതമാനം എന്ന കുറഞ്ഞ പലിശനിരക്കിലുള്ള ഗോൾഡ് ലോണ്‍, ഐസിഎലിനെ സാധാരണക്കാരുടെ പ്രിയപ്പെട്ട ധനകാര്യ സ്ഥാപനമാക്കി. ലളിതമായ നടപടി ക്രമങ്ങളും തവണകളായി തിരിച്ചടവിനുള്ള സൗകര്യവും സുതാര്യതയും ഉപഭോക്തൃ സൗഹൃദശൈലിയും ഐസിഎലിന്‍റെ സവിശേഷതകളാണ്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ സ്വർണത്തിനു പൂർണ സുരക്ഷിതത്വവും ഐസിഎൽ ഉറപ്പാക്കുന്നു.

കഴിഞ്ഞ സാന്പത്തിക വർഷം പുതുതായി 77 ബ്രാഞ്ചുകളാണു റെക്കോഡ് വേഗത്തിൽ ഐസിഎൽ പൂർത്തീകരിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലായി, ഒരേ ദിവസം 50 പുതിയ ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്ത് ഐസിഎൽ ചരിത്രനേട്ടം കൈവരിച്ചിട്ടുണ്ട്. ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്പോഴും നാളിതുവരെ കാത്തുവച്ച വിശ്വാസ്യതയും മൂല്യങ്ങളും അതേപടി പിന്തുടരുന്നതാണ് ഐസിഎലിന്‍റെ വലിയ സ്വീകാര്യതയ്ക്ക് കാരണം.

വിശ്വസ്തതയുടെ സ്വർണത്തിളക്കം

സ്വർണത്തിനു തൂക്കം അനുസരിച്ചുള്ള വിപണിമൂല്യം മാത്രമല്ല, അതൊരു ഇമോഷണൽ അസെറ്റാണെന്നും അതേൽപിക്കുന്നത് ഏറ്റവും വിശ്വസിക്കാവുന്ന സ്ഥലത്താവണമെന്നും ഒരു വലിയ സമൂഹത്തെ ചിന്തിപ്പിക്കാനായെന്നത് ഐസിഎൽ ഫിൻകോർപ്പിന്‍റെ സവിശേഷതയാണ്. ഈ വിശ്വസ്തത തന്നെയാണ് ഐസിഎൽ എന്ന ബ്രാൻഡിന്‍റെ മുഖമുദ്രയും.

മലയാളികൾക്കു സ്വർണപ്പണയം ഇപ്പോൾ ആരെയും ആശ്രയിക്കാതെ നേടാവുന്ന ആദ്യത്തെ സാന്പത്തിക സ്രോതസാണ്. ഏറ്റവും കുറഞ്ഞ പലിശനിരക്കായ ഒന്പതു ശതമാനം ഐസിഎലിനെ ആകർഷകമാക്കി. വായ്പയ്ക്ക് ലളിതമായ നടപടിക്രമങ്ങളും തവണകളായി തിരിച്ചടവിനുള്ള സൗകര്യവും ഉപഭോക്താക്കൾക്കു പ്രിയങ്കരമായി. ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളിലും തങ്ങൾ പിന്തുണയായി ഉണ്ടാകുമെന്ന വിശ്വാസം ഐസിഎൽ വർഷങ്ങളുടെ പ്രവർത്തനശൈലികൊണ്ട് ആർജിച്ചെടുത്തതാണ്.

വിദഗ്ധരായ ഗോൾഡ് അപ്രൈസർമാരുടെ സേവനം ഐസിഎലിന്‍റെ ഓരോ ബ്രാഞ്ചിലുമുണ്ട്. സ്വർണത്തിന്‍റെ തൂക്കം കൃത്യമായി വിലയിരുത്തി അതനുസരിച്ച് യഥാർത്ഥ മൂല്യം ഇവർ ഉറപ്പാക്കുന്നു. ഈ സുതാര്യത മറ്റു ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ഐസിഎലിനെ വ്യത്യസ്തമാക്കുന്നു. ഗോൾഡ് ലോണിനു ഡെയ് ലി കളക്ഷൻ സൗകര്യത്തോടൊപ്പം പരമാവധി കാലാവധിയും ഐസിഎൽ നൽകുന്നു. അമിത പലിശ ഈടാക്കാത്തതിനാൽ തന്നെ നിശ്ചിതകാലാവധി യ്ക്കുള്ളിൽ പണമടയ്ക്കാനും സ്വർണം ഒരു വലിയ ബാധ്യതയാകാതെ തിരിച്ചെടുക്കുവാനും ഉപഭോക്താക്കൾക്കു സാധിക്കുന്നു. ഏറ്റവും അത്യാധുനിക സുരക്ഷാസംവിധാനങ്ങളുടെ സഹായത്തോടെ സ്വർണത്തിനു പൂർണ സുരക്ഷിതത്വവും ഐസിഎൽ ഉറപ്പാക്കുന്നു.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാന്പത്തികാവ ശ്യങ്ങൾക്ക് സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന സ്ഥാപനമായി ഐസിഎൽ മാറി. വീട്, വാഹനം എന്നീ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനായും ഐസിഎലിനെ സമീപിക്കുന്ന ഉപഭോക്താക്കളും ഏറെയാണ്. ഇന്ന് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ അതിവേഗം വളരുന്ന എൻബിഎഫ്സി ആയി ഐസിഎൽ ഫിൻകോർപ്പ് മാറിക്കഴിഞ്ഞു.

ഐഎസ്ഒ സർട്ടിഫിക്കേഷൻ

റിസർവ് ബാങ്കിന്‍റെ അംഗീകാരമുള്ള ഐഎസ്ഒ സർട്ടിഫൈഡ് ക്രിസിൽ റേറ്റഡ് കന്പനിയാണ് ഐസിഎൽ ഫിൻകോർപ്. ഐസിഎൽ ഗ്രൂപ്പിനു കീഴിൽ ഐസിഎൽ ഫിൻകോർപ്പിനു പുറമെ ഐസിഎൽ മെഡിലാബ് പ്രൈവറ്റ് ലിമിറ്റഡ്, സ്നോവ്യൂ ടെക്സ് കളക്ഷൻസ്, ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ്, ഐസിഎൽ നിധി ലിമിറ്റഡ് തുടങ്ങിയ സംരംഭങ്ങളുണ്ട.് ദക്ഷിണേന്ത്യയിലുടനീളം വ്യത്യസ്തമേഖലകളിൽ ഐസിഎൽ സേവനം വിപുലമാക്കുന്നു.
പുതിയ സംരംഭങ്ങളുടെ ആശയ രൂപീകരണം മുതൽ ആസൂത്രണത്തിലും പ്രായോഗികപ്രവർത്തനങ്ങളിലും ഫണ്ടിംഗ് വരെയുള്ള എല്ലാ കാര്യങ്ങളും തികഞ്ഞ ദീർഘവീക്ഷണത്തോടെ ചെയ്യുന്നു എന്നതാണു കെ.ജി അനിൽകുമാർ എന്ന സംരംഭകനെ വ്യത്യസ്തനാക്കുന്നത്. ബിസിനസ് രംഗത്തെ പ്രവർത്തന മികവിനുള്ള അംഗീകാരമായി ഗ്ലോബൽ എക്സലൻസ് അവാർഡ്, ഭാരത് എക്സലൻസ് അവാർഡ്, കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്, കർമശ്രേഷ്ഠ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുള്ള കെ. ജി. അനിൽകുമാറിനെ തേടി മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപികയുടെ ബിസിനസ് എക്സലൻസ് പുരസ്കാരവും എത്തി.

മൂല്യങ്ങളുടെ വഴിയേ

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എരേക്കത്ത് ഗോവിന്ദമേനോന്‍റെ മകനാണ് ഐസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. അനിൽകുമാർ. പിതാവിന്‍റെ ജീവിതദർശനങ്ങൾ താൻ നയിക്കുന്ന ബിസിനസ് സംരംഭത്തിലെ മൂല്യങ്ങളിലൂടെ പിന്തുടരുകയാണ് അദ്ദേഹം.

സാധാരണക്കാർക്ക് എന്നും ആശ്രയിക്കാവുന്ന വിശ്വസ്ത സ്ഥാപനമായി നിലനിൽക്കുക എന്നതാണ് ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡിന്‍റെ അടിസ്ഥാന ലക്ഷ്യമെന്നു കെ. ജി. അനിൽകുമാർ പറയുന്നു. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ച ബിസിനസ് ശൃംഖലയായി വളരുന്പോഴും ജനങ്ങളിലേക്ക് കൂടുതൽ ചേർന്നു നിൽക്കാനായിരുന്നു പരിശ്രമം. ചെറിയ തുടക്കങ്ങളിൽ നിന്നും നേടിയ വളർച്ചയിലുടനീളം കാത്തുവച്ചതും ആ വിശ്വാസ്യതയായിരുന്നു. ഐസിഎൽ ഫിൻകോർപ്പിന്‍റെ വിജയകുതിപ്പുകൾക്കു കരുത്തേകിയതും ഈ മൂല്യങ്ങൾ തന്നെയാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

ഓരോ പുതിയ സാന്പത്തിക വർഷം ആരംഭിക്കുന്പോഴും നിശ്ചയിച്ച തീരുമാനങ്ങളിലൊന്നും വ്യതി ചലിക്കാതെ കൂടുതൽ ഉണർവോടെ ഒരോന്നും നടത്തുവാനും ചിലതു പൂർത്തീകരിക്കുവാനും സാധിച്ചതും പ്രവർത്തനങ്ങളിലെ സുതാര്യത മൂലമാണെന്നും അനിൽകുമാർ പറയുന്നു.

ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. അനിൽകുമാറിന്‍റെ നവീനവും വ്യത്യസ്തവുമായ ബിസിനസ് ദർശനങ്ങളാണ് ഐസിഎലിന്‍റെ കുതിപ്പിനു പിന്നിൽ. കൂടെ പിന്തുണയുമായി ഭാര്യയും സിഇഒയുമായ ഉമാ അനിൽകുമാറും ഉണ്ട്. യുഎസിൽ മെഡിസിൻ വിദ്യാർഥിയായ അമൽജിത്ത് എ.മേനോൻ, പ്ലസ്ടു വിദ്യാർഥിനി കൃഷ്ണേന്ദു എ.മേനോൻ എന്നിവരാണു മക്കൾ.

ബ്രാഞ്ചുകളുടെ എണ്ണത്തിൽ കുതിപ്പ്


ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെ ശ്രേണിയിൽ ബ്രാഞ്ചുകളുടെ എണ്ണത്തിലെ വൻ കുതിപ്പിലൂടെ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചത് ഐസിഎലിനെ കൂടുതൽ ജനശ്രദ്ധയിലേക്കെത്തിച്ചു. കഴിഞ്ഞ സാന്പത്തിക വർഷം പുതുതായി 77 ബ്രാഞ്ചുകളാണു റെക്കോഡ് വേഗത്തിൽ ഐസിഎൽ പൂർത്തീകരിച്ചത്. ഇതിനു പുറമെ ഈ സാന്പത്തിക വർഷത്തിൽ തന്നെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി ഒരേ ദിവസം 50 പുതിയ ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്തത് വളർച്ചയുടെ പാതയിലെ അഭിമാനനിമിഷമായ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി 30 ലധികം ബ്രാഞ്ചുകളാണ് ഐസിഎൽ ആരംഭിച്ചത്. കൂടാതെ തമിഴ്നാട്ടിൽ 8, തെലുങ്കാനയിൽ 3, ആന്ധ്രാപ്രദേശിൽ 5, കർണാടകയിൽ 4 എന്നിങ്ങനെയാണ് പ്രവർത്തനമാരംഭിച്ച പുതിയ ബ്രാഞ്ചുകളുടെ എണ്ണം.

വൈവിധ്യമാർന്ന സേവനം

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ആസ്ഥാനമായ ഐസിഎൽ ഗ്രൂപ്പിനു കീഴിൽ ഐസിഎൽ ഫിൻകോർപ്പിനു പുറമെ ഐസിഎൽ മെഡിലാബ് പ്രൈവറ്റ് ലിമിറ്റഡ്, സ്നോവ്യൂ ടെക്സ് കളക്ഷൻസ്, ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ്, ഐസിഎൽ നിധി ലിമിറ്റഡ് തുടങ്ങിയ സംരംഭങ്ങളും ജനമനസുകളിൽ ഇടം നേടി. ദക്ഷിണേന്ത്യയി ലുടനീളം വ്യത്യസ്തമേഖലകളിൽ ഐസിഎൽ സേവനം ഇന്നുണ്ട്.

തൃശൂർ ജില്ലയിലെ ആദ്യ പ്രഫഷണൽ ഡിസൈനർ ഫാക്ടറിയാണു സ്നോ വ്യൂ ടെക്സ് കളക്ഷൻസ്. ഏറ്റവും പുതിയ ഫാഷൻ അപ്ഡേറ്റുകളും സിനിമാ രംഗത്തെ പുതുതരംഗങ്ങളും കേരളത്തിലെ ഡിസൈനർ ഫാഷൻ രംഗത്തെ ബിസിനസ് സാധ്യതകളും മനസിലാക്കിയാണ് ഉമാ അനിൽകുമാറിന്‍റെ സാരഥ്യത്തിൽ സ്നോവ്യൂ ടെക്സ് കളക്ഷൻസ് എന്ന എക്സ്ക്ലുസീവ് വുമണ്‍ ഡിസൈനർ ഫാക്ടറി ഇരിങ്ങാലക്കുടയിൽ ആരംഭിച്ചത്.

ഐസിഎൽ മെഡിലാബ്

ആരോഗ്യചികിത്സാരംഗത്തു നിറസാന്നിദ്ധ്യം അറിയിക്കുകയാണ് ഐസിഎൽ മെഡിലാബിലൂടെ ഐസിഎൽ ഗ്രൂപ്പ്. അത്യാധുനിക സാങ്കേതികസൗകര്യങ്ങളും നൂതന രോഗനിർണയ സംവിധാനങ്ങളും അടങ്ങുന്ന ഒരു സന്പൂർണ ചികിത്സാ കേന്ദ്രമാണ് ഐസിഎൽ മെഡിലാബ്. ലോകോത്തര നിലവാരമുള്ള ചികിത്സാസൗകര്യങ്ങൾ കുറഞ്ഞനിരക്കിൽ എല്ലാവർക്കും ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതിന്‍റെ ഭാഗമായി നോണ്‍ ഇൻവാസീവ്
കാർഡിയാക് ചികിത്സാരംഗത്തെ ദക്ഷിണേന്ത്യ യിലെതന്നെ പ്രശസ്തമായ ചെന്നൈ വാസോ മെഡിടെകുമായ് ചേർന്നു രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലുടനീളം 50 അത്യാധുനിക എൻഹാൻസ്ഡ് എക്സ്റ്റേണൽ കൗണ്ടർ പൾസേഷൻ സെന്‍ററുകൾ ആരംഭിക്കുന്നതിനായി ഐസിഎൽ ഗ്രൂപ്പ് നൂറു കോടി രൂപ നിക്ഷേപിക്കും.

ശുഭയാത്രകൾ

കേരളത്തിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താനും കുറഞ്ഞ ചെലവിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള യാത്രകൾ സാധാരണക്കാർക്കും സാധ്യമാക്കുന്നതാണ് ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ്. വിദേശയാത്രകൾ, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിനോദ യാത്രകൾ, തീർഥാടന യാത്രകൾ, ഹണിമൂണ്‍ പാക്കേജുകൾ, സൗത്ത് ഇന്ത്യൻ പാക്കേജുകൾ, നോർത്ത് ഇന്ത്യൻ പാക്കേജുകൾ, കേരള ബാക്ക് വാട്ടർ ആൻഡ് ആയുർവേദ പാക്കേജുകൾ തുടങ്ങി വ്യത്യസ്തമായ ടൂർ പാക്കജേുകളാണ് ഐസിഎൽ ഒരുക്കിയിരിക്കുന്നത്. മികച്ച ട്രാവൽ അറേഞ്ച്മെന്‍റ്സ്, കംഫർട്ടബിൾ സ്റ്റേ എന്നിവയ്ക്കൊപ്പം പ്രഫഷണൽ സർവീസുമായി ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് വേറിട്ടു നിൽക്കുന്നു.

കാരുണ്യവഴികളിൽ സമൂഹത്തിനൊപ്പം

സാമൂഹിക സേവന രംഗത്തു ഐസിഎലിന്‍റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. തിരക്കുകൾക്കിടയിലും സമൂഹത്തിലെ നിർധനർക്കും രോഗികൾക്കും സഹായങ്ങൾ എത്തിക്കുവാനും സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും അനിൽകുമാർ സമയം കണ്ടെത്തുന്നു. പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ജീവനക്കാർക്കു ധനസഹായവും വീടും നൽകി. എല്ലാ വർഷവും ഐസിഎൽ കൾച്ചറൽ ആൻഡ് ചാരിറ്റിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിലേക്കായി സ്കൂൾബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം നിർധനരായ രോഗികൾക്ക് ചികിത്സാ സഹായവും രക്തദാന ക്യാന്പുകളും ഐസിഎൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.

ആരോഗ്യ ഇൻഷുറൻസ്

ഐസിഎൽ മെഡിലാബ് ലിബർട്ടി വീഡിയോകോണ്‍ ഇൻഷുറൻസുമായി ചേർന്ന് ഐസിഎൽ മെഡികെയർ എന്ന പേരിൽ മിതമായ നിരക്കിലുള്ള പ്രീമിയവുമായി ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് ആരംഭിച്ചിട്ടുണ്ട്. വിവിധ ഇൻഷുറൻസ് സേവനങ്ങൾ ഒരുമിച്ചു ലഭ്യമാക്കുന്ന സംരംഭമാണിത്.

ഐസിഎലിലെ പെണ്‍പെരുമ

ഐസിഎലിന്‍റെ വിജയവഴികളിൽ പെണ്‍തിളക്കവുമുണ്ട്. 28 വർഷങ്ങളിലേറെയായി സാന്പത്തിക സേവനരംഗത്തു വിശ്വസ്തത മുഖമുദ്രയാക്കിയ ഐസിഎൽ ഗ്രൂപ്പിന്‍റെ വളർച്ചയിൽ സിഇഒ ഉമാ അനിൽകുമാറിന്‍റെ പങ്കു പ്രധാനമാണ്. ഉപഭോക്താക്കളെ വ്യക്തമായി അറിഞ്ഞുള്ള വ്യത്യസ്ത സ്കീമുകളും ബ്രാൻഡ് ഐഡിയകളും രൂപീകരിക്കുന്നതിൽ ഇവർ നിർണായകമായ പങ്കു വഹിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബാങ്കേതര ധനകാര്യ സ്ഥാപനമായി ഐസിഎൽ മാറിയതിനു പിന്നിൽ ഉമാ അനിൽകുമാറിന്‍റെ നിശ്ചയദാർഢ്യം കൂടിയുണ്ട്. ഐസിഎൽ ഗ്രൂപ്പിന്‍റെ ഫാഷൻ രംഗത്തെ ആദ്യ കാൽവയ്പായ സ്നോവ്യൂ ടെക്സ് കളക്ഷൻസിന്‍റെ ആശയം ഉമയുടെതാണ്. സ്ത്രീ രത്നം അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ഉമയ്ക്ക് ലഭിച്ചു.

കായികമനസറിഞ്ഞ്

കേരളം ഒടുവിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളാകുന്പോൾ ടീമിന് ഉൗർജവും കരുത്തുമായി നിന്നത് ഒഫീഷ്യൽ സ്പോണ്‍സറായ ഐസിഎൽ ഫിൻകോർപ്പും ഫുട്ബോൾ എന്ന വികാരം ഹൃദയത്തിലേറ്റിയ കെ.ജി അനിൽകുമാറും ആയിരുന്നുവെന്നതു ചരിത്രം അളയാളപ്പെടുത്തിയ നിയോഗമാണ്. മുൻ ഫുട്ബോൾ പ്ലേയറും സ്പോർട്സ് ആരാധകനുമായ കെ.ജി. അനിൽകുമാർ ഐസിഎൽ ഗ്രൂപ്പിന്‍റെ സ്വന്തം എഫ്സി ടീമിന്‍റെ ആവേശം കൂടിയാണ്. സംസ്ഥാന, ദേശീയതലങ്ങളിലെ ക്ലബുകൾക്കായ് കളിച്ച അനുഭവപരിചയമുള്ള പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഐസിഎൽ എഫ്സി ഇന്‍റർസ്റ്റേറ്റ്, ക്ലബ് മത്സരങ്ങളുടെ വരുന്ന സീസണിലേക്കായി തയാറെടുക്കുന്നത്. ചുരുങ്ങിയ കാലയളവിൽ ഐസിഎൽ എഫ്സി അന്തർ സംസ്ഥാന ക്ലബ് മത്സരങ്ങളിൽ മികച്ച വിജയങ്ങളാണു സ്വന്തമാക്കിയത്.

വിശ്വസ്തതയും മികവാർന്ന സേവനവും കൊണ്ടു പുതിയ ഉയരങ്ങളിലേക്കു മുന്നേറുന്ന ഐസിഎൽ ഫിൻകോർപ്പിന് അഭിമാനിക്കാവുന്ന ചരിത്രവും ശക്തമായ സാരഥ്യവും മുതൽക്കൂട്ടാവും.

-സിജോ