നടനതാരം
നൃത്തവേദിയിലെ വിസ്മയ സാന്നിധ്യമാണ് സോനു സതീഷ്. നാട്യത്തോടൊപ്പം അഭിനയവും കൂടിയാകുന്പോൾ സോനു വ്യത്യസ്തയാകുന്നു. സോനുവിനെക്കുറിച്ച് ഏറെ പറയേണ്ടതില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഭാര്യ സീരിയലിലെ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനുവാണ്. ഇതിനുമുന്പ് സ്ത്രീധനം സീരിയലിൽ നെഗറ്റീവ് കഥാപാത്രമായ വേണിയെ അവതരിപ്പിച്ച് സോനു പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ബംഗളൂരുവിലെ അലയൻസ് സർകലാശാലയിൽ പെർഫോമിംഗ് ആർട്സ് വകുപ്പിനുകീഴിൽ എം.എയ്ക്കു (കുച്ചുപ്പുഡി) പഠിക്കുന്ന സോനു പ്രശസ്ത അധ്യാപകനും കുച്ചുപ്പുഡി ആചാര്യൻ വെന്പിചിന്നസത്യത്തിെൻറ ശിഷ്യനുമായ ഡോ. വസന്ത് കിരണിെൻറ ശിഷ്യയാണ്. എം.എ.അവസാന സെമസ്റ്റർ വിദ്യാർഥിനിയായ സോനു ബിരുദാനന്തര പഠനത്തിനു ശേഷം കുച്ചുപ്പുഡിയിൽ പി.എച്ച്.ഡി എടുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സോനുവിെൻറ വിശേഷങ്ങളിലേക്ക്....

വേണിയും രോഹിണിയും

രണ്ടും അഭിനയം തന്നെയല്ലേ. രണ്ടുതരത്തിലാണെന്നുമാത്രം. സെറ്റിൽ നമ്മൾ കഥാപാത്രത്തെ അവതരിപ്പിക്കുന്പോൾ സ്വാഭാവികമായും ആ ഒരു പരിവേഷത്തിലേക്ക് എത്തിപ്പോകും.

വേണി വളരെ സങ്കീർണമായ ഒരു കഥാപാത്രം തന്നെയായിരുന്നു. വളരെ ക്രൂരയും, കുശുന്പിയും ആർത്തിക്കാരിയും പിന്നീട് എല്ലാം നഷ്ടപ്പ്െ പാവവുമായിത്തീരുന്ന കഥാപാത്രം. സന്പന്നഗൃഹത്തിലെ ആഡംബരപ്രിയയായ യുവതി മുതൽ തെരുവിൽ മീൻകുട്ട ചുമക്കുന്ന സ്ത്രീയായി വരെ വേണിക്ക് ജീവിക്കേണ്ടിവരുന്നുണ്ട്.

ഈ ഒരു സ്വഭാവ വൈചിത്യ്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുക അല്പം ബുദ്ധിമുുള്ളത് തന്നെയായിരുന്നു. സംവിധായകൻ കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ളവരുടെ പിന്തുണ വളരെ സഹായകമായി. സ്ത്രീധനം സീരിയൽ കഴിഞ്ഞ് ഒരുദിവസം കഴിഞ്ഞാണ് ഭാര്യയുടെ ഷൂിംഗ് തുടങ്ങിയത്. വലിയ തയ്യാറെടുപ്പിനുള്ള സമയം ഉണ്ടായിരുന്നില്ല. വേണിയുടെ ഒരു ചെറിയഭാവംപോലും രോഹിണിയിൽ വരാൻ പാടില്ലല്ലോ. അതിനാൽ മനസിൽ ചില തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

രോഹിണിയായി അഭിനയിക്കുന്പോൾ കണ്ണുചിമ്മുന്നത്പോലും ശ്രദ്ധിച്ചാണ്. സംവിധായകൻ ഗിരീഷ് കോന്നി ഉൾപ്പെടെയുള്ളവരുടെ സപ്പോർട്ടുണ്ട്.

വില്ലത്തിയും സൗമ്യശീലയും

വില്ലത്തിയായും സൗമ്യശീലയായും മാറിമാറി അഭിനയിക്കുന്പോൾ ഏതാണു കൂടുതൽ കംഫർട്ടബിൾ എന്നു വ്യക്തമായി പറയുക ബുദ്ധിമുട്ടാണ്. നേരത്തെ പറഞ്ഞപോലെ രണ്ടും രണ്ടു തരത്തിലാണ്. ഒരു അഭിനേത്രി എന്ന നിലയിൽ കൂടുതൽ സ്ട്രെയിൻ എടുക്കേണ്ടിവരുന്നത് നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്പോഴാണ്. അതായത് സംഭാഷണത്തിലും ശബ്ദത്തിലുമെല്ലാം നല്ല ശക്തി കൊടുക്കണം. കണ്ണുകൾ ചലിപ്പിക്കുന്നതുപോലും നല്ല വേഗത്തിലായിരിക്കണം. പോസിറ്റീവ് കഥാപാത്രങ്ങൾ പ്രത്യേകിച്ചും രോഹിണിയുടെ വേഷം കുറച്ചുകൂടി ആഴത്തിലുള്ളതാണ്. ബാഹ്യമായ ചലനങ്ങൾക്കും വികാരവിക്ഷോഭങ്ങൾക്കുമല്ല മറിച്ച് ഹൃദയവികാരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നല്കേണ്ടത്.

രോഹിണിയായുള്ള അഭിനയത്തിൽ മാത്രമല്ല വസ്ത്രധാരണത്തിലും, മേയ്ക്കപ്പിലുമെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്. സംവിധായകൻ ഉൾപ്പെടെ ബന്ധപ്പെവരുടെ അഭിപ്രായങ്ങളും ചോദിക്കാറുണ്ട്. അഭിനയത്തിെൻറ രണ്ടുവശങ്ങളാണവ.


നൃത്തം സഹായിച്ചു

നൃത്തത്തിലെ അനുഭവം അഭിനയത്തെ പിന്താങ്ങുന്ന ഘടകമാണ്. ഒരുപാട് വികാരപ്രകടനങ്ങൾ നൃത്തത്തിെൻറ ഭാഗമായതുകൊണ്ടുതന്നെ അഭിനയത്തിലും ഇമോഷൻസ് കൊണ്ടുവരാൻ കുറച്ചുകൂടി എളുപ്പമാണ്.

നൃത്തത്തിലേക്ക്

നൃത്തത്തോടുള്ള എെൻറ താത്പര്യം തിരിച്ചറിഞ്ഞ അമ്മ മൂന്നാംവയസിൽ തന്നെ നൃത്തം പഠിപ്പിക്കുവാൻ അയച്ചു. അഞ്ചാംവയസു മുതലാണ് ഗിരിജാശങ്കർ ടീച്ചർ നേതൃത്വം നല്കുന്ന തിരുവനന്തപുരത്തെ ന്ധറിഗാറ്റ’ നൃത്തവിദ്യാലയത്തിൽ നൃത്തപഠനം ആരംഭിക്കുന്നത്. സ്കൂൾ യുവജനോത്സവവുമായി ബന്ധപ്പെട്ട് വിദഗ്ധ അധ്യാപകരുടെ കീഴിൽ മോഹിനിയാം, ഭരതനാട്യം, കുച്ചിപ്പുഡി, കഥകളി, ഓട്ടൻതുള്ളൽ, കേരള നടനം എന്നിങ്ങനെയുള്ള നൃത്തങ്ങൾ അഭ്യസിച്ചിട്ടുണ്ട്.

മാർ ഈവാനിയോസ് കോളജ് വിദ്യാർഥിനിയായിരിക്കുന്പോൾ ജില്ലാതലത്തിൽ കലാതിലകമായിട്ടുണ്ട്.

ബംഗളൂരുവിലെ അലയൻസ് യൂണിവേഴ്സിറ്റിയിൽ എത്താൻ കാരണം കുച്ചിപ്പുഡിയിലെ എെൻറ ഗുരുനാഥയായ ഗീത പദ്മകുമാറാണ്.

മിനിസ്ക്രീനിലേക്ക്

ഒന്പതാംക്ലാസിൽ പഠിക്കുന്പോൾതന്നെ ഏഷ്യാനെറ്റിൽ അവതാരകയായിട്ടാണ് തുടക്കം. അമൃത ടിവിയിൽ സൂപ്പർഡാൻസ്, റിയാലിറ്റി ഷോയിൽ നൃത്തം അവതരിപ്പിച്ചു. ഇതുവഴിയാണ് സംവിധായകൻ സജി സുരേന്ദ്രെൻറ ന്ധമാധവം’സീരിയലിൽ അഭിനയിക്കുന്നത്. സജി സുരേന്ദ്രൻ സാറിെൻറ തമിഴ് സീരിയൽ ന്ധഅൻപേവാ’യിലും പ്രധാന വേഷം അഭിനയിച്ചു. അതിനുശേഷമാണ് സ്ത്രീധനം സീരിയലിൽ അഭിനയിക്കുന്നത്. സുന്ദരൻ നീയും സുന്ദരി ഞാനും എന്ന റിയാലിറ്റി ഷോയിലെ വിജയിയാകുവാനും സാധിച്ചു.

അഭിനയിക്കുക എന്ന സ്വപ്നം ഒരിക്കലും ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. യാദൃച്ഛികമായി സീരിയൽ രംഗത്തേക്ക് എത്തുകയായിരുന്നു. ആദ്യം അഭിനയിച്ച ന്ധസ്ത്രീധന’ത്തിലെ വേണി എന്ന കഥാപാത്രം എനിക്കൊരു വഴിത്തിരിവായി. നാലുവർഷം വേണിയായി തുടർന്നു.

സിനിമാഭിനയം

നല്ല കഥാപാത്രം ലഭിച്ചാൽ സിനിമയിൽ അഭിനയിക്കുവാൻ താത്പര്യമുണ്ട്. എങ്കിലും നൃത്തംതന്നെയാണ് എെൻറ ലോകം.

കുടുംബം

അച്ഛൻ സതീഷ് കുമാർ മർച്ചൻറ് നേവി ഉദ്യോഗസ്ഥനാണ്. അമ്മ ശ്രീകല ഹോമിയോ ഡോക്ടറാണ്. ഇളയ സഹോദരൻ സുയോഗ് ബി. കോമിനു പഠിക്കുന്നു. ഇവരാണ് എെൻറ ഏറ്റവുംവലിയ ശക്തി. ഹോമിയോ ഡോക്ടറായ അമ്മ സ്വന്തം കരിയറിനെക്കാൾ അധികം എെൻറ കലാവാസനകൾക്കും, നൃത്തപഠനത്തിനും പ്രാധാന്യം നല്കുന്നത് കൊണ്ടാണ് നൃത്തവും പഠനവും അഭിനയവും ഒന്നിച്ചുകൊണ്ടു പോകാൻ സാധിക്കുന്നത്.

തിരുവനന്തപുരമാണ് സ്വദേശമെങ്കിലും എെൻറ നൃത്തപഠനത്തിനുവേണ്ടി ഇപ്പോൾ ബംഗളൂരുവിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്.

നൃത്തത്തിനൊപ്പംതന്നെ എെൻറ പഠനവും മുന്നോട്ടുകൊണ്ടുപോകണം എന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു. അതുകൊണ്ട് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബംഗളൂരുവിൽ എം.എ. പഠനം തുടങ്ങിയത്.

എസ്. മഞ്ജുളാദേവി
Loading...