വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിലുമോള്‍ എറണാകുളം സെന്റ് ജോസഫ് കോളജില്‍ നിന്ന് ആനിമേഷനിലും ഗ്രാഫിക് ഡിസൈനിംഗിലും ബിരുദം നേടി.
കംപ്യൂട്ടറുകളില്‍ എന്നും ആകൃഷ്ടയായ ജിലുമോള്‍ ഡിഗ്രി പഠനത്തിനുശേഷം സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹത്താല്‍ ജോലി തേടി. ഏറെ ബുദ്ധിമുട്ടിയെങ്കിലും ആറു മാസത്തോളം സാന്തിസോഫ്റ്റ് ടെക്നോളജിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്ത അവര്‍ പിന്നീട് എറണാകുളത്തെ ഒരു ആശുപത്രിയില്‍ ഓഫീസ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.
പിന്നീട് വിയാനി പ്രിന്റിംഗില്‍ ജോലി ചെയ്തു. ഇപ്പോൾ ഫ്രീലാൻസ് ഡിസൈനറായി ജോലിനോക്കുകയാണ് ജിലുമോൾ എന്നും മകള്‍ക്ക് താങ്ങും തണലുമായിരുന്ന പിതാവ് തോമസിനെ അഞ്ചു മാസം മുമ്പ് ജിലുമോൾക്ക് നഷ്ടമായി. ഹൃദ്രോഗത്തെ തുടർന്നാണ് പിതാവ് മരണമടഞ്ഞത്.
ചിത്രരചനയിലും മികവു തെളിയിച്ച് ജിലുമോള്‍ക്ക് ചിത്രരചനയിലും കഴിവുണ്ടെന്ന് കണ്ടെത്തിയത് കന്യാസ്ത്രീകളായിരുന്നു. ബ്രഷ് കാല് വിരലുകള്‍കൊണ്ട് ചേര്‍ത്തുപിടിച്ച് അവള് ചിത്രങ്ങള്‍ വരച്ചുതുടങ്ങി. അങ്ങനെ മനോഹരങ്ങളായ നിരവധി ചിത്രങ്ങള്‍ ജിലുമോള്‍ വരച്ചു.
ചിത്രരചനയെ ഗൗരവമായെടുത്തത് ഒന്നര വര്‍ഷം മുമ്പാണ്. "എന്റെ ഭൂമി'യെന്ന കലാ വിദ്യാലയത്തില്‍ ജിലുമോള്‍ ചിത്രരചന പഠിച്ചു തുടങ്ങി. അക്രിലിക്, വാട്ടര്‍ കളര്‍, ഓയില്‍ തുടങ്ങിയ മാധ്യമങ്ങളില്‍ ജിലുമോള്‍ പ്രകൃതിഭംഗികള്‍, നിശ്ചലദൃശ്യങ്ങള്‍.
ഛായാചിത്രങ്ങള്‍ എന്നിങ്ങനെ 21 പെയിന്റിംഗുകള്‍ ജിലുമോള്‍ വരച്ചു. അടുത്തിടെ നടത്തിയ പ്രദര്‍ശനത്തിലെ ആദ്യ പെയിന്റിംഗ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ ചിത്രീകരിക്കുന്നതായിരുന്നു.
ജലച്ചായത്തില്‍ തീര്‍ത്ത ഗ്രാമീണ ദൃശ്യങ്ങള്‍, ഗാന്ധിയുടെയും കഥകളിയുടെയും ബുദ്ധന്റെയും ചിത്രങ്ങള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. കൊച്ചിയിലാണ് ജിലുമോൾ ഇപ്പോൾ താമസിക്കുന്നത്.
അമൃത തെരേസ സിബി