റിസേർച് പ്രൊപോസൽ, ഗവേഷണ വിവരങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ബയോഡാറ്റ, പബ്ലിക്കേഷൻസ് ലിസ്റ്റ് , കുറഞ്ഞത് രണ്ടു ജേർണലുകളുടെ പകർപ്പ്, റഫറൻസ് ലെറ്റർ എന്നിവ അനിവാര്യമാണ്.
ഒരു വർഷം; 50 ലക്ഷം വരെ ഫെലോഷിപ് 12 മാസമാണ് ഫെല്ലോഷിപ്പിന്റെ കാലാവധി. ഏകദേശം 50 ലക്ഷം രൂപയോളം ഫെലോഷിപ് ലഭിക്കും. ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് കൂടെ ഫെലോഷിപ് നീട്ടുകയുമാവാം.
ERCIM നിഷ്കർഷിച്ചിരിക്കുന്ന വിവിധ രാജ്യങ്ങളിൽ ഉള്ള ഇൻസ്റ്റിട്യൂട്ടുകളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് അനുസരിച്ചു ഫെല്ലോഷിപ്പ് ഗ്രാന്റ് മാറ്റം വരാവുന്നതാണ്.
മറ്റ് ആനുകൂല്യങ്ങളും മികച്ചത് 1. ERCIM ഫെല്ലോഷിപ്പ് നേടുന്ന ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കപ്പെട്ട ഇൻസ്റ്റ്യൂട്ടിലേക്കും തിരിച്ചു സ്വന്തം രാജ്യത്തേക്കുമുള്ള ട്രാവൽ ഗ്രാന്റ് ആയി പരമാവധി 500 യൂറോ വീതം ലഭിക്കുന്നതാണ്.
2. ഫെല്ലോഷിപ്പിന്റെ കാലയളവിൽ റിസർച്ച് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഹോസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അല്ലാത്ത വേറൊരു രാജ്യത്തെ ERCIM ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കുറഞ്ഞത് രണ്ടു ആഴ്ചയിൽ കുറയാതെ ഉള്ള പര്യടനം നിർബന്ധമായും നടത്തിയിരിക്കണം. ഇതിനായി ട്രാവൽ ഗ്രാന്റ്, അക്കോമഡേഷൻ ഉൾപ്പെടെ പരമാവധി 1200 യൂറോ വരെ ലഭിക്കും .
3. ഫെലോഷിപ്പിന്റെ കാലയളവിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു കോൺഫെറെൻസിനു റജിസ്ട്രേഷൻ, ട്രാവൽ,അക്കോമഡേഷൻ എന്നിവ ഉൾപ്പെടെ പരമാവധി 1200 യൂറോ വരെ ലഭിക്കും.