അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ താ​മ​സ​മാ​ക്കി യു​വ​തി!
അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ താ​മ​സ​മാ​ക്കി യു​വ​തി!
Tuesday, April 4, 2023 3:09 PM IST
സാ​ൾ​ട്ടി​ല്ലോ (മെ​ക്‌​സി​ക്കോ): മെ​ക്‌​സി​ക്കോ​യി​ലെ സാ​ൾ​ട്ടി​ല്ലോ സ്വ​ദേ​ശി​നി​യാ​ണ് പെ​ർ​ല ടി​ജെ​റി​ന. വ​യ​സ് 31. വീ​ട്ടി​ൽ​നി​ന്ന് അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ഒ​രു മാ​സ​ത്തോ​ളം അ​ഗ്നി​പ​ർ​വ​ത​ത്തി​ന് മു​ക​ളി​ൽ ഏ​ക​യാ​യി ജീ​വി​ച്ച് ലോ​ക​റി​ക്കാ​ർ​ഡ് സൃ​ഷ്‌​ടി​ക്കു​ക​യാ​ണു ല​ക്ഷ്യം.

ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ​ർ​വ​ത​മാ​യ പി​ക്കോ ഡി ​ഒ​റി​സാ​ബ​യാ​ണ് പെ​ർ​ല ടി​ജെ​റി​ന ഏ​കാ​ന്ത​വാ​സ​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 18,491 അ​ടി​യാ​ണ് ഈ ​അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ ഉ​യ​രം. 32 ദി​വ​സം ഇ​തി​നു മു​ക​ളി​ൽ പെ​ർ​ല ക​ഴി​യും.


റി​ക്കാ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ത​ന്‍റെ മ​നഃ​ശ​ക്തി പ​രീ​ക്ഷി​ക്കാ​നും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ ഏ​കാ​ന്ത​ത​യെ അ​തി​ജീ​വി​ക്കാ​ൻ പു​സ്ത​ക​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും കൂ​ടാ​തെ ധ്യാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടാ​റു​ണ്ടെ​ന്നും ഒ​രു ഓ​ൺ​ലൈ​ൻ ന്യൂ​സ് പോ​ർ​ട്ട​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പെ​ർ​ല വ്യ​ക്ത​മാ​ക്കി.