അ​ട്ട​പ്പാ​ടി​യു​ടെ അ​ഭി​മാ​ന​മാ​യി അ​നു​ പ്ര​ശോ​ഭി​നി
അ​ട്ട​പ്പാ​ടി​യു​ടെ അ​ഭി​മാ​ന​മാ​യി അ​നു​ പ്ര​ശോ​ഭി​നി
അ​നു പ്ര​ശോ​ഭി​നി അ​ട്ട​പ്പാ​ടി​യു​ടെ അ​ഭി​മാ​ന താ​രം. തൃ​ശൂ​രി​ൽ ന​ട​ന്ന മി​സ്‌​ കേ​ര​ള ഫി​റ്റ്ന​സ് ഫാ​ഷ​ൻ ഓ​ഡി​ഷ​ൻ റൗ​ണ്ടി​ലൂ​ടെ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്കു തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഈ ​പതിനേഴുകാരി​. ഡി​സം​ബ​ർ അ​വ​സാ​ന വാ​രമാണ് ഫൈനൽ.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്നും മി​സ് കേ​ര​ള ഫി​റ്റ്ന​സ് ഫാ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ വ്യക്തി എന്ന ബ​ഹു​മ​തി​ ഇതോടെ അനു പ്ര​ശോ​ഭി​നിക്ക് സ്വന്തമായി.

പാ​ല​ക്കാ​ട് മോ​യ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​നു പ്ര​ശോ​ഭി​നി. അ​ഭി​ന​യ രം​ഗ​ത്തും ഇ​തി​ന​കം മി​ക​വ് തെ​ളി​യി​ച്ചു ഈ ​കൊ​ച്ചുമി​ടു​ക്കി. പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ മാ​ത്രം അ​ഭി​നേ​താ​ക്ക​ളാ​യ പ്രി​യ​ന​ന്ദ​ന​ന്‍റെ "ധ​ബാ​രി കു​രു​വി' എ​ന്ന ചി​ത്ര​ത്തി​ൽ മു​ഖ്യവേ​ഷ​മി​ടു​ന്ന​തും അ​നു പ്ര​ശോ​ഭി​നി​യാ​ണ്.


അ​ട്ട​പ്പാ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച "അ​യ്യ​പ്പ​നും കോ​ശി​യും' എ​ന്ന ചി​ത്ര​ത്തി​ൽ അനുവിന്‍റെ പി​താ​വ് പ​ഴ​നി​സ്വാ​മി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

മ​ണ്ണാ​ർ​ക്കാ​ട് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് പ​ള​നി​സ്വാ​മി. മാ​താ​വ് ശോ​ഭ എ​സ്ടി ​പ്ര​മോ​ട്ട​ർ ആ​ണ്. സ​ഹോ​ദ​ര​ൻ ആ​ദി​ത്യ​ൻ ആ​ന​ക്ക​ട്ടി ബ​ഥനി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.