2017ല് 500 ഓളം കുട്ടികളെയും ചേര്ത്ത് പുറത്തിറക്കിയ "റിഥം ഓഫ് വണ് കെ വണ് ഹാന്ഡ്സ്' എന്ന ഫിംഗര് ഡാന്സ് ഷോയാണ് വേള്ഡ് റിക്കാര്ഡ് നേടിയത്. ഒന്നര മാസത്തെ പരിശീലനത്തിന് ശേഷമാണ് ഈ ഡാന്സ് ഷോ നടത്തിയത്.
ഭിന്നശേഷിക്കാര്ക്കായി തന്റെ കലാ പ്രയാണത്തിനിടയില് കണ്ടുമുട്ടിയ ഫിംഗര് ഡാന്സ് ഇഷ്ടപ്പെടുന്ന ശാരീരിക ശേഷിക്കുറവുള്ള ഒരു കുട്ടി നൃത്തരൂപം പഠിച്ച് ശാരീരിക ക്ഷമത വര്ധിപ്പിച്ചതോടെ ഇംതിയാസ്, ഇത്തരം വൈകല്യങ്ങളുള്ള കുട്ടികളെ ഫിംഗര് ഡാന്സ് പഠിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. വിരലുകള് കൊണ്ട് ഓരോ പ്രകടനവും നടത്തുമ്പോള് ഏറ്റവും കൂടുതല് അത് ഗുണകരമാകുന്നത് അവരുടെ തലച്ചോറിനാണ്.
വിരലുകള് നൃത്തം ചെയ്യുമ്പോള് ബ്രെയ്ന് എക്സര്സൈസ് നല്ല രീതിയില് വര്ധിക്കും. ഇത് വൈകല്യങ്ങളുള്ള കുട്ടികളുടെ ഐക്യു മെച്ചപ്പെടുത്തുമെന്ന തിരിച്ചറിവില് ഇംതിയാസ്, സ്പെഷ്യല് സ്കൂള് കുട്ടികള്ക്ക് ഫിംഗര് ഡാന്സ് പരിശീലിപ്പിക്കുന്ന കോണ്സെന്ട്രേഷന് ഡെവലപ്പ്മെന്റ് പ്രോഗ്രാമുകള് നടത്താനായി പദ്ധതികള് തയാറാക്കുകയാണ്.
ഏതാനും സ്കൂളുകള് പുതിയ അധ്യയന വര്ഷം ഇംതിയാസിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കേറിയ തന്റെ കലാജീവിതത്തിനിടയില് വൈകല്യമുള്ള കുട്ടികളെ ഫിംഗര് ഡാന്സ് അഭ്യസിപ്പിച്ച്, അവരെ അതിജീവനത്തിന്റെ പാതയിലേയ്ക്ക് വഴി നടത്തുവാനുള്ള പരിശ്രമത്തിലാണ് ഇംതിയാസ്.
പുരസ്കാരങ്ങള് നിരവധി ലിംക ബുക്ക് ഓഫ് റിക്കാര്ഡ്സ്, യുണീക്ക് വേള്ഡ് റിക്കാര്ഡ്, ഡബ്ല്യുആര്സിഎല് ലണ്ടന്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്ഡ്സ്, ഗോള്ഡന് ബുക്ക് ഓഫ് വേള്ഡ് റിക്കാര്ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളാണ് ഇംതിയാസ് ഇതിനകം നേടിയെടുത്തിട്ടുള്ളത്. അറിയപ്പെടുന്ന തിയേറ്റര് പെര്ഫോര്മര് കൂടിയായ ഇംതിയാസ് വിവിധ രാജ്യങ്ങളില് കള്ച്ചറല് പരിപാടികള് അവതരിപ്പിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ സിനിമകള്ക്കായി 82 പാട്ടുകള്ക്കും കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്.
ഷിബു ജേക്കബ്