കെസിവൈഎം വക ന്യൂ ജെൻ കാരൾ ഗാനം
Thursday, December 2, 2021 3:29 PM IST
ക്രിസ്മസിനെ വരവേൽക്കാൻ ന്യൂ ജെൻ കാരൾ ഗാനവുമായി ഇടുക്കി രൂപതയിലെ കെസിവൈഎം പ്രവർത്തകർ. മാലബൾബും മെലോഡ്രാമയും എന്ന മ്യൂസിക്കൽ ഷോർട് ഫിലിമിലൂടെയാണ് ഗാനം ഇറക്കിയിരിക്കുന്നത്.
നെടുങ്കണ്ടം-മാവടി സ്വദേശി വിമൽ കളരിക്കൽ സംവിധാനം ചെയ്ത ഷോർട് ഫിലിമിലെ ഗാനത്തിന് വരികൾ നൽകിയിരിക്കുന്നത് സാന്ദ്ര ഷാജിയാണ്.
ഇടുക്കി രൂപത കാര്യാലയത്തിൽ രൂപത വികാരി ജനറാൾ മോണ്. ജോസ് പ്ലാച്ചിക്കൽ ആൽബം സിഡി പ്രകാശനം ചെയ്തു. കെസിവൈഎം രൂപത ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, പ്രസിഡന്റ് അലക്സ് പുളിമൂട്ടിൽ, എസ്എംവൈഎം കൗണ്സിലർ ആദർശ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കെസിവൈഎം ഇടുക്കി രൂപതയുടെ യൂട്യൂബ് ചാനലിലും മാലബൾബും മെലോഡ്രാമയും എന്ന ഷോർട് ഫിലിം കാണാം.