ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
Thursday, November 18, 2021 6:45 PM IST
വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ച് ലോകറിക്കാർഡിനു ഉടമയായിരിക്കുകയാണ് ഇടുക്കി സ്വദേശിയായ യുവാവ്.
ആണി തറച്ച പാദുകവുമായി അരമണിക്കൂർ നൃത്തം ചെയ്ത മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് സ്വദേശികളായ അന്തോണി - വിമല ദന്പതികളുടെ മകൻ അശ്വിനാണ് ലോക റിക്കാർഡിനുടമയായത്. ഫീനിക്സ് ലോക റിക്കാർഡ് പുസ്തകത്തിലാണ് അശ്വിൻ ഇടം നേടിയത്.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ യുവാവ് ഇതിനു മുതിർന്നത്.
കോയന്പത്തൂർ ഗ്രാമിയ പുതൽവൻ അക്കാഡമിയിലാണ് അശ്വിൻ തമിഴ് കലകൾ അഭ്യസിക്കുന്നത്.
തമിഴ് ഗ്രാമീണ കലകൾക്ക് ഏറെ ആസ്വാദകരുള്ള കേരളത്തിലും തന്റെ സന്ദേശം കലകളിലൂടെ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ ലക്ഷ്യം.
തമിഴ് ഗ്രാമീണ കലകൾക്ക് പരിശീലനം നൽകുന്ന ഒരു അക്കാഡമി മൂന്നാറിൽ തുടങ്ങാനും പരിപാടിയുണ്ട്.