സൈക്കിൾ സഞ്ചാരിക്ക് "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം
Friday, November 5, 2021 6:08 PM IST
സൈക്കിൾ സഞ്ചാരിയായ യുവാവിനു "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം. ഹൈദരാബാദ് പലപിട്ടാ പാർക്കിൽ നടന്ന ചടങ്ങിലാണ് മേലൂർ കുന്നപ്പിള്ളി സ്വദേശിയായ അരുണ് എന്ന ഇരുപത്തിനാലുകാരനെ ആദരിച്ചത്.
യാത്രയുടെ ലക്ഷ്യത്തിൽ സമൂഹത്തിനു നൽകുന്ന സന്ദേശം കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം, മലയാളം ഉൾപ്പെടെയുള്ള സഞ്ചരിക്കുന്ന എല്ലാ രാജ്യങ്ങളിലെയും എട്ടു ഭാഷങ്ങളിൽ പ്രദർശിപ്പിക്കുന്ന ബോർഡ് ഡോ.ജി.ചന്ദ്രശേഖർ റെഡ്ഡി ഐഎഫ്എസ് പ്രകാശനം ചെയ്തു. മേഖലയിലെ പ്രമുഖ സൈക്ലിംഗ് ക്ലബ് ആയ ഹാപ്പി ഹൈദരാബാദാണ് സ്വീകരണം ഒരുക്കുകയും അവരുമായി ചേർന്നാണ് ഇത്തരം ഒരു ആശയം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നത്.
കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് യാത്രക്കിടയിൽ ശ്രദ്ധയിൽപ്പെട്ടതാണ് തന്റെ യാത്രയുടെ ലക്ഷ്യമായി ഇതെടുത്തതെന്ന് അരുണ് പറഞ്ഞു.പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ അരുണിനെ പൊന്നാടയണിയിച്ച് ആദരിച്ചു. യാത്രയിൽ താമസിക്കാൻ ടെന്റും വാഹനത്തിന് തകാരാർ സംഭവിച്ചാൽ പരിഹരിക്കാനുള്ള സാധന സാമഗ്രികളുമായാണ് യാത്ര തുടങ്ങിയത്. യുവാവിന് കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്.
എംബിഎ പഠനം പൂർത്തിയാക്കിയ അരുണ് എംകോം ചെയ്യുന്നു.യാത്രക്കിടയിലുള്ള മനോഹരമായ കാഴ്ചകളും ചരിത്ര പ്രധാനമായ സ്ഥലങ്ങളും സന്ദർശിച്ച് അവ കാമറയിൽ പകർത്തി തന്റെ "ടൈം ടു ഗോ വിത് എആർ' എന്ന യുട്യൂബ് ചാനലിലൂടെ മറ്റുള്ളവരിലേക്ക് എത്തിച്ചു വരുന്നു.
ഏതൊരു പ്രതിസന്ധിയേയും തരണം ചെയ്ത് തന്റെ ലക്ഷ്യസ്ഥാനങ്ങൾ കീഴടക്കുമെന്ന ഉറച്ച വിശ്വാസവുമായാണ് വടക്കേ തുരുത്തുമേൽ ആനന്ദിന്റേയും രാധയുടെയും മകനായ ഈ ചെറുപ്പക്കാരന്റെ യാത്ര.