മൂന്നു ദിവസത്തെ പരിശ്രമം കൊണ്ട് രോഹിത് വായുവില്‍ മോഹന്‍ലാലിന്റെ പോര്‍ട്രെയ്റ്റ് സൃഷ്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ മറ്റു നിരവധി പ്രശസ്ത വ്യക്തികളുടെ ഏരിയല്‍ പോര്‍ട്രെയ്റ്റുകളും രോഹിത് സൃഷ്ടിച്ചു.
രോഹിതിന്റെ അവിശ്വസനീയമായ ഈ കഴിവാണ് ഇന്നു രാജ്യം മുഴുവന്‍ എത്തുന്നത്. 24 ലോകറിക്കാര്‍ഡുകള്‍ സ്വന്തം പേരിലുള്ള ഒരു തായ്കോണ്ടോ പരിശീലകനും ഈ എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
പയ്യന്നൂർ കോറോം കുഞ്ഞിവളപ്പിൽ പള്ളിത്തറ കെ.വി.രാജൻ-ഗീത ദന്പതികളുടെ മകനാണ് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിൽ ഒന്നാംവർഷ ബിരുദവിദ്യാർഥിയായ രോഹിത്. ചേട്ടൻ രാഹുൽ ബിരുദാനന്തര വിദ്യാർഥിയാണ്.