ബോധവത്കരണ യജ്ഞവുമായി യുവാക്കളുടെ ഭാരത പര്യടനം തുടങ്ങി
Saturday, November 6, 2021 4:13 PM IST
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം പിലാക്കൽ പാസ്ക് ക്ലബ് അംഗങ്ങൾ ബൈക്കുകളിൽ അഖിലേന്ത്യാ പര്യടനം തുടങ്ങി.
പാസ്ക് അംഗങ്ങളായ ഷിബിലി മുഹസിൻ, പി.റൗഫ്, ഷാഹുൽ ഹമീദ്, കെ.പി.സമീർ എന്നിവരാണ് നാലു മാസത്തെ യാത്ര ആരംഭിച്ചത്.
ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ യാത്ര കളക്ടറേറ്റ് പരിസരത്ത് ഫ്ളാഗ് ഓഫ് ചെയ്തു. എൻവൈകെ യൂത്ത് കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ്,പറന്പൻ കുഞ്ഞു, പി.ടി.സിദ്ദിഖ് എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണം, ലഹരി വിരുദ്ധബോധവത്കരണം തുടങ്ങിയവ ലക്ഷ്യമാക്കിയാണ് യാത്ര നടത്തുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ബൈക്കിൽ ഇവർ സഞ്ചരിക്കും. യാത്രയിലെപ്രധാന സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നടും.