രാജ്യവ്യാപകമായി മിലിട്ടറി ഓഫീസർ സെലക്ഷനു 1.77 ലക്ഷം പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ കേരളത്തിൽനിന്നു ലക്ഷ്യം കണ്ട രണ്ടു പെണ്‍കുട്ടികളിൽ ഒരാൾ എന്നതു ആൻ റോസിന്റെ നേട്ടത്തിന്റെ കാന്തി കൂട്ടുകയാണ്. തൃശൂരിൽനിന്നുള്ള ശ്രീലക്ഷ്മി ഹരിദാസാണ് സംസ്ഥാനത്തു സെലക്ഷൻ ലഭിച്ച രണ്ടാമത്തെ പെണ്‍കുട്ടി.
താത്പര്യം ആർമി ആർമി-10, എയർ ഫോഴ്സ്-ആറ്, നേവി-മൂന്ന് എന്നിങ്ങനെ ആകെ 19 സീറ്റുകളാണ് എൻഡിഎ പെണ്‍കുട്ടികൾക്കായി നീക്കിവച്ചത്. 2021 നവംബറിലായിരുന്നു പ്രവേശന പരീക്ഷ. എഴുത്തുപരീക്ഷയ്ക്കും അഞ്ച് സെലക്ഷൻ ട്രയൽസിനുംശേഷം അക്കാഡമി തയാറാക്കിയ 60 പെണ്‍കുട്ടികളുടെ മെരിറ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു ആൻ റോസ്.
പന്ത്രണ്ടാം സ്ഥാനത്തായിരുന്നു ശ്രീലക്ഷ്മി. 462 പേരടങ്ങിയ പൊതു പട്ടികയിൽ 52-ാം സ്ഥാനമുള്ള ആൻ റോസിനു ആർമിയിൽ സേവനം ചെയ്യുന്നതിലാണ് കൂടുതൽ താത്പര്യം.