വൈകല്യങ്ങളെ അതിജീവിച്ച യുവാവിനു സ്വർണതിളക്കം
Friday, November 5, 2021 5:42 PM IST
ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് പ്രഥമ നാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണം നേടിയിരിക്കുകയാണ് ഇരിങ്ങാലക്കുട നഗരസഭയിലെ ഓഫീസ് അറ്റൻഡർ വിജീഷ്.
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലാണ് ശാരീരിക വൈകല്യമുള്ളവർക്കായി ദേശീയ പാരാമാസ്റ്റേഴ്സ് ഗെയിംസ് നടന്നത്.
2022 മേയിൽ ജപ്പാനിൽ നടക്കുന്ന വേൾഡ് പാരാമാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കാനുള്ള അർഹതയും കരസ്ഥമായി ഈ 31 കാരൻ.
30 നു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് വിജീഷ് നൂറ്, ഇരുനൂറ് മീറ്റർ ഓട്ടങ്ങളിൽ സ്വർണം നേടിയത്.
പെരിഞ്ഞനം ആറാട്ട് കടവ് എരുമതുരുത്തി വത്സൻ-ഷീജ ദന്പതികളുടെ മകനാണ്.