ബർ​മിം​ഗ്ഹാം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
Thursday, April 24, 2025 11:43 AM IST
രാ​ജു വേ​ലം​കാ​ല
ബ​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ ആ​ദ്യ​കാ​ല സു​റി​യാ​നി പ​ള്ളി​ക​ളി​ൽ ഒ​ന്നാ​യ ബർ​മിം​ഗ്ഹാം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ദേ​വാ​ല​യ​ത്തി​ൽ മേ​യ് 2, 3 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

മേ​യ് ര​ണ്ടി​നു കൊ​ടി​യേ​റ്റു​ക​യും അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​ക​വും ന​ട​ത്ത​പ്പെ​ടും. മൂ​ന്നി​ന് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​ഭാ​ത​ന​മ​സ്കാ​ര​ത്തോ​ടു​കൂ​ടി വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

തു​ട​ർ​ന്നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​നും ആ​ശി​ർ​വാ​ദ​ത്തി​നും ശേ​ഷം നേ​ർ​ച്ച സ​ദ്യ​യും ആ​ദ്യ​ഫ​ല ലേ​ല​വും വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫു​ഡ് സ്റ്റാ​ളും ഉ​ണ്ടാ​യി​രി​ക്കും. പെ​രു​ന്നാ​ളി​ന്‍റെ വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പി​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി വി​കാ​രി റ​വ. ഫാ. ​സി​ബി വാ​ല​യി​ൽ അ​റി​യി​ച്ചു.

വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ത​ക്ക​വ​ണ്ണം വി​ശ്വാ​സി​ക​ൾ ഏ​വ​രും ബർ​മിം​ഗ്ഹാം യാ​ർ​ഡ്‌​ലി​യി​ലു​ള്ള സെ​ന്‍റ് മൈ​ക്കി​ൾ ആ​ൻ​ഡ് ഓ​ൾ ഏ​ഞ്ച​ൽ​സ് ച​ർ​ച്ച്, സൗ​ത്ത് യാ​ർ​ഡ്‌​ലി (B26 1 AP) ദേ​വാ​ല​യ​ത്തി​ൽ നേ​ർ​ച്ച കാ​ഴ്ച​ക​ളോ​ടെ എ​ത്തി​ച്ചേ​രു​വാ​ൻ പെ​രു​നാ​ൾ ക​മ്മിറ്റി സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ ട്ര​സ്റ്റി റെ​ജി മ​ത്താ​യി - 078 312 74123, സെ​ക്ര​ട്ട​റി ഷെെ​ൻ മാ​ത്യു -079 430 95240 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.