ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ള 2.3 ബി​ല്യ​ൻ ഡോ​ള​റി​ന്‍റെ ഫെ​ഡ​റ​ൽ സ​ഹാ​യം നി​ർ​ത്തി​വ​ച്ചു
Friday, April 18, 2025 7:33 AM IST
പി .പി. ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ: സ്റ്റൂ​ഡ​ന്‍റ് ഗ്രൂ​പ്പു​ക​ളു​ടെ അ​ധി​കാ​രം കു​റ​യ​ക്ക​ണം, അ​മേ​രി​ക്ക​ൻ മൂ​ല്യ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ കു​റി​ച്ച് സ​ർ​ക്കാ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം, ഡി​ഇ​ഐ (Diversity, equity and inclusion) പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ നി​ര​സി​ച്ച ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ള ഏ​ക​ദേ​ശം 2.3 ബി​ല്യ​ൻ ഡോ​ള​റി​ന്‍റെ ഫെ​ഡ​റ​ൽ സ​ഹാ​യം യു​എ​സ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ത്തി​വ​ച്ചു.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ന്‍റി​സെ​മി​റ്റി​സം ടാ​സ്ക് ഫോ​ഴ്സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന പ്ര​കാ​രം, 2.2 ബി​ല്യ​ൻ ഡോ​ള​ർ ഗ്രാ​ന്‍റു​ക​ളും 60 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ ഫെ​ഡ​റ​ൽ ക​രാ​റു​ക​ളും റ​ദ്ദാ​ക്കി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പാ​ലി​ക്കി​ല്ലെ​ന്ന് ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നി​ബ​ന്ധ​ന​ക​ളു​ടെ പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 9 ബി​ല്യ​ൻ ഡോ​ള​ർ വ​രെ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ത​ട​ഞ്ഞു​വ​യ്ക്കു​മെ​ന്ന് ഭ​ര​ണ​കൂ​ടം പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ആ​ദ്യ ന​ട​പ​ടി​യാ​യി 2.4 ബി​ല്യ​ൻ ഡോ​ള​ർ സ​ഹാ​യം നി​ർ​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച, ട്രം​പ് ഭ​ര​ണ​കൂ​ടം ഹാ​ർ​വ​ഡി​ന് അ​യ​ച്ച ഔ​ദ്യോ​ഗി​ക മെ​യി​ലി​ൽ വി​പു​ല​മാ​യ മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​ത​ല​ത്തി​ൽ എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണം, നി​യ​മ​ന​ങ്ങ​ൾ എ​ങ്ങ​നെ ന​ട​ത്ത​ണം, വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം എ​ങ്ങ​നെ ന​ട​ത്ത​ണം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു.