ഫ്ലോ​റി​ഡ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് പേ​ർ മ​രി​ച്ചു
Friday, April 18, 2025 7:37 AM IST
പി.പി. ചെറിയാൻ
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വ്യാഴാഴ്ചയുണ്ടായ വെ​ടി​വ​യ്പിൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റ് രോ​ഗി​ക​ൾ​ക്കും വെ​ടി​യേ​റ്റ​താ​യി ത​ല്ലാ​ഹ​സി മെ​മ്മോ​റി​യ​ൽ ഹെ​ൽ​ത്ത്കെ​യ​റി​ന്‍റെ വ​ക്താ​വ് പ​റ​ഞ്ഞു.

വെടിയേറ്റ ​രോഗി​ക​ളി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. വെ​ടി​വെ​ച്ചു​വെ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്ന​യാ​ളെ പോലീസ് ക​സ്റ്റ​ഡി​യി​ലെടുത്തു.

യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ടി​യ​ന്ത​ര അ​റി​യി​പ്പ് സം​വി​ധാ​ന​മാ​യ എ​ഫ്എ​സ്യു അ​ലേ​ർ​ട്ട്, വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം സ്റ്റു​ഡ​ന്‍റ് യൂ​ണി​യ​ന് സ​മീ​പം ഒരു അക്രമിയുണ്ടെന്ന വിവരം കാ​മ്പ​സി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

20 കാ​ര​നാ​യ പ്ര​തി മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗസ്ഥ​യു​ടെ മ​ക​നാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.